കോഴിക്കോട്: ആദിവാസി-പട്ടികജാതി വിഭാഗത്തിനെതിരെ കേരള വ്യാപകമായി നടത്തുന്ന പീഡനങ്ങളെക്കുറിച്ച് ധവളപത്രമിറക്കുമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ ചെയര്‍പേഴ്സന്‍ സി.കെ. ജാനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദലിതര്‍ക്കെതിരെ രാഷ്ട്രീയപാര്‍ട്ടികളടക്കം നടത്തുന്ന അതിക്രമങ്ങള്‍ എസ്.സി, എസ്.ടി ആക്ട് 1989 പ്രകാരമോ മറ്റ് ക്രൈം വകുപ്പുകള്‍ പ്രകാരമോ കേസെടുക്കാത്ത സാഹചര്യങ്ങള്‍ കണ്ണൂരിലും മറ്റു ജില്ലകളിലും നിലവിലുള്ളതായി ആക്ഷേപമുണ്ട്.
ദലിത് പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ അവസാനവാരത്തില്‍ ജെ.ആര്‍.എസ് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ഇ.പി. കുമാരദാസ്, ട്രഷറര്‍ അഡ്വ. കെ.കെ. നാരായണന്‍, സെക്രട്ടറി ജി. അശോകന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.