6.26 ലക്ഷം മുടക്കി ടെലിപ്രോംപ്റ്റർ വാങ്ങുന്നു; മുഖ്യമന്ത്രിയുടേയും മറ്റും വാർത്താസമ്മേളനങ്ങൾ ഹൈടെക്കാകും

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വാർത്താ സമ്മേളനങ്ങൾ ഹൈടെക്കാക്കാൻ തീരുമാനം. 6,26,989 ലക്ഷം രൂപ മുടക്കി ടെലിപ്രോംപ്റ്റര്‍ വാങ്ങാന്‍ പി.ആർ.ഡിക്ക് അനുമതി നല്‍കി ഉത്തരവായി. മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് സെക്രട്ടറി തുടങ്ങിയവർക്ക് വേണ്ടിയാണിത്.

പി.ആര്‍ ചോംബറില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പേപ്പറിൽ നോക്കിയാണ് കാര്യങ്ങള്‍ വായിച്ചിരുന്നത്. ഈ രീതിക്ക് ഇനി മാറ്റം വരും. പേപ്പര്‍ ഇല്ലാതെ മുന്നിലുള്ള സ്‌ക്രീനില്‍ നോക്കി കാര്യങ്ങള്‍ വിശദീകരിക്കാന്‍ മന്ത്രിമാര്‍ക്ക് സാധിക്കും.

സെക്രട്ടറിയേറ്റിലെ പി.ആർ ചേംമ്പറിൽ നടക്കുന്ന വാർത്താസമ്മേളനങ്ങൾക്കാണ് ടെലിപ്രോംപ്റ്റര്‍ ഉപയോഗിക്കുക.

Tags:    
News Summary - Buys teleprompter for Rs 6.26 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.