വർധിപ്പിച്ച ബസ്​ ചാർജജ്​ പിൻവലിച്ചു

കോഴിക്കോട്​: ലോക്​ഡൗൺ കാലത്തേക്ക്​ താൽക്കാലികമായി വർധിപ്പിച്ച ബസ്​ യാത്രാക്കൂലി പിൻവലിച്ച്​ പഴയ നിരക്കുകൾ തന്നെപുനസ്ഥാപിച്ചു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിക്കാര്യം. 

ബസിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാർക്ക് ​ഇരിക്കാം. യാത്രക്കാർ നിർബന്ധമായും മാസ്​ക്​ ധരിച്ചിരിക്കണം. ബസിൽ സാനിറ്റെസർ വെക്കണം. 

പഴയ നിരക്കിൽ സർവീസ്​ നടത്തുന്നത്​ ദുഷ്​കരമാണെന്നാണ്​ കെ.എസ്​.ആർ.ടി.സിയും സ്വകാര്യ ബസുടമകളുടെ സംഘടന നേതാക്കളും തന്നെഅറിയിച്ചിട്ടുണ്ടെന്ന് ​മന്ത്രി പറഞ്ഞു. അവർ മുന്നോട്ടുവെച്ച പ്രയാസങ്ങളിൽ പിന്നീട്​ ചർച്ച ചെയ്​ത്​ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - bus fare withdraw -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.