ഹരിപ്പാട്: വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ബസ് കണ്ടക്ടറായ പ്രതിക്ക് 62 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. ഭരണിക്കാവ് വെട്ടിക്കോട് സ്വദേശി ബാബുവിനെയാണ്(31) ഹരിപ്പാട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
2022 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഏഴാം ക്ലാസുകാരിയായ വിദ്യാർഥിനി യാത്ര ചെയ്തിരുന്ന ബസിലെ കണ്ടക്ടറായിരുന്നു ബാബു. വിവാഹിതനായ ഇയാൾ കുട്ടിയെ പ്രണയം നടിച്ച് വശീകരിക്കുകയും കായംകുളത്തെത്തിച്ച് പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. കായംകുളം ഇന്‍സ്പെക്ടറായിരുന്ന വൈ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലായിരുന്നു കേസിന്‍റെ അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.