താമരശ്ശേരി ചുരത്തിൽ ബസ് കേടായി; ഇന്നും ഗതാഗത തടസം

വൈത്തിരി: താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ ടൂറിസ്റ്റു ബസ് കേടായതുമൂലം വാഹന ഗതാഗതം തടസപ്പെട്ടു. രാവിലെ അഞ്ചു മണിയോടെയാണ് ബസ് കേടായത്. അവധി ആഘോഷിക്കാനും മറ്റും വയനാട് ജില്ലയിലേക്ക് പുറപ്പെട്ടവർ പെരുവഴിയിലായി.

ഇന്നലെ ചരക്കു ലോറി കേടായതുമൂലം എട്ടു മണിക്കൂറിലധികം ചുരത്തിൽ വാഹനസഞ്ചാരം തടസപ്പെട്ടിരുന്നു. പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി ബസ് മാറ്റി. വാഹന ബാഹുല്യം മൂലം ഗതാഗത കുരുക്ക് തുടരുകയാണ്

Tags:    
News Summary - Bus breaks down at Thamarassery Pass; traffic is blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.