തിരുവനന്തപുരം: ബസുകൾ അടക്കം ട്രാൻസ്പോർട്ട് വാഹനങ്ങളിൽ പരസ്യം പതിക്കുന്നതി നുള്ള നിരക്ക് പുതുക്കി. പരസ്യ കാലയളവ് പരിമിതപ്പെടുത്തി. നിലവിൽ 100 ചതുരശ്ര സെൻറീ മീറ്ററിന് ഒരു വർഷത്തേക്ക് 20 രൂപയായിരുന്നു നിരക്ക്. ഡിജിറ്റൽ പരസ്യം പതിക്കുന്നതി ന് 40 രൂപയും. എന്നാൽ പരസ്യകാലയളവ് ഇനി ഒരു മാസമായിരിക്കും. ഇക്കാലത്തേക്ക് 100 ചതുരശ്ര സെൻറീമീറ്റർ വരെ സാധാരണ പരസ്യങ്ങൾക്ക് അഞ്ച് രൂപയും ഡിജിറ്റൽ പരസ്യങ്ങൾക്ക് 10 രൂപയുമാണ് പുതിയ നിരക്ക്. കേരള മോേട്ടാർ വാഹന നിയമത്തിൽ ഇതിന് ഭേദഗഗതി വരുത്തും.
കുടിശ്ശികയൊഴിവാക്കും, പിടിച്ചാൽ അടയ്ക്കണം
2007 ജനുവരി ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത, 10 വർഷമായി മോേട്ടാർ വാഹനവകുപ്പിൽ ഒരുസേവനത്തിനും സമീപിക്കാത്ത ട്രാൻസ്പോർട്ട് വാഹനങ്ങളുടെ നികുതി കുടിശ്ശിക ഒഴിവാക്കും. 20 വർഷമായി മോേട്ടാർ വാഹനവകുപ്പിൽ സേവനത്തിനായി സമീപിക്കാത്ത നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും ആനുകൂല്യത്തിന് അർഹതയുണ്ട്. എന്നാൽ പിന്നീട് ഇൗ വാഹനങ്ങൾ സർവിസ് നടത്തുെന്നന്ന് കണ്ടെത്തിയാൽ നികുതി കുടിശ്ശിക പിഴ സഹിതം ഇൗടാക്കും.
വഴിയുണ്ട്, നിയമനടപടി ഒഴിവാക്കാൻ
നാലുവർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നാല് വർഷത്തെ കുടിശ്ശികയുടെ 30 ശതമാനം അടച്ച് നിയമനടപടികളിൽനിന്ന് ഒഴിവാകാം. ഇതേകാലയവിൽ നികുതി കുടിശ്ശികയുള്ള നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾ 40 ശതമാനം അടച്ചാലും നടപടികളിൽനിന്ന് ഒഴിവാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.