Posted On
date_range Updated On
date_range വയനാട് കാട്ടിക്കുളത്ത് ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്
കൽപറ്റ: വയനാട് കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. മാനന്തവാടിയിൽ നിന്ന് തിരുനെല്ലിയിലേക്ക് പോകുന്ന സ്വകാര്യ ബസും തിരുനെല്ലി ഭാഗത്തു നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം കൂട്ടിയിടിച്ചത്.
12 പേരെ കാട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മുപ്പതോളം പേരെ ഗവ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.