കോട്ടയം ചങ്ങനാശേരിയിൽ ബസുകൾ കൂട്ടിയിടിച്ച് 17 പേർക്ക് പരിക്ക്

ചങ്ങനാശേരി: കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിൽ ബസുകൾ കൂട്ടിയിടിച്ച് 17 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ ഏഴരയോടെ ചങ്ങനാശേരിയിലെ തുരുത്തിയിലായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടം. 

ഹരിപ്പാട് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. സ്വകാര്യ ബസ് കോട്ടയത്ത് നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്നു. അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ബസ് സമീപത്തെ മരത്തിൽ ഇടിച്ചു നിന്നു.

സ്വകാര്യ ബസിലെ ആറു യാത്രക്കാർ തലക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർക്ക് ചങ്ങനാശേരിയിലെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. 

Tags:    
News Summary - Bus Accident in Changanassery, Kottayam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.