ബുർവി: 35,000 പേരെ മാറ്റിപ്പാർപ്പിക്കും; ദുരന്ത സാഹചര്യം നേരിടാൻ കൊല്ലം സുസജ്ജം -കലക്ടർ

കൊല്ലം: ബുർവി ചുഴലിക്കാറ്റ് നേരിടാൻ ജില്ല സുസജ്ജമെന്ന് കലക്ടർ ബി. അബ്ദുൽ നാസർ. ജില്ലയിലെ കുളത്തുപ്പുഴ, തെന്മല, ആര്യങ്കാവ് ഭാഗങ്ങളിൽ ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുണ്ട്. ഇവിടെ എല്ലാവിധ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവൻ ഭാഗങ്ങളിലും ചെറുതും വലുതുമായ രീതിയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാറ്റി​െൻറ ഗതി അനുസരിച്ച് മുന്നറിയിപ്പുകളിൽ മാറ്റം വരാം. അപകട മേഖലയിൽ ഉള്ളവരെ ഉടൻ തന്നെ മാറ്റി താമസിപ്പിക്കും.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മുൻകരുതൽ എന്ന നിലയ്ക്ക് 35,000 ആളുകളെ മാറ്റിപാർപ്പിക്കാൻ നടപടി തുടങ്ങി. ഇതിനായി 358 കേന്ദ്രങ്ങൾ ഒരുക്കി. അപകടാവസ്ഥയിൽ കഴിയുന്ന 2391 പേരെ എത്രയും പെട്ടെന്ന് മാറ്റി പാർപ്പിക്കും.

തീരമേഖല, മലയോര മേഖല എന്നിവിടങ്ങളിലെ എല്ലാ പഞ്ചായത്ത് മുൻസിപ്പാലിറ്റികൾക്കും ജാഗ്രതാ നിർദേശം നൽകി. മലയോര മേഖലയിൽ രാത്രി യാത്രയും മറ്റ് ദൂരയാത്രകളും പരമാവധി ഒഴിവാക്കണം. വിനോദസഞ്ചാര മേഖല, മൽസ്യബന്ധന മേഖല, മണ്ണെടുപ്പ്, ക്വാറി എന്നിവിടങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അപകട സാധ്യതയുള്ള മരങ്ങൾ മുറിക്കാനുള്ള നിർദേശവും നൽകി. പൊതു ഗതാഗതം നിയന്ത്രിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും കലക്ടർ പറഞ്ഞു.

കടലിൽ പോയ മുഴുവൻ ബോട്ടുകളും തിരിച്ചെത്തിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. ഏകദേശം എല്ലാ ബോട്ടുകളും തിരിച്ചെത്തിയതായി കലക്ടർ അറിയിച്ചു. മറ്റ് ജില്ലകളിൽ നിന്നും കടലിൽ പോയ ആളുകൾ അടിയന്തര സാഹചര്യത്തിൽ കൊല്ലത്തേക്ക് എത്താൻ സാധ്യതയുണ്ട്. ഇവർക്ക് വേണ്ട സഹായം നൽകും.

നിലവിലെ സാഹചര്യത്തിൽ സർക്കാർ ജീവനക്കാർ അടിയന്തര സാഹചര്യത്തിൽ അല്ലാതെ അവധിയെടുക്കാൻ പാടില്ല. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. കോവിഡ് ബാധിച്ചവർക്കും ക്വാറ​ൻറീനിൽ ഉള്ളവർക്കും ഐസൊലേഷൻ സൗകര്യം ഒരുക്കും. ജനങ്ങൾക്ക് 24 മണിക്കൂറും ബന്ധപ്പെടാൻ കൺട്രോൾ റൂം ആരംഭിച്ചു. ജില്ല ദുരന്തനിവാരണ അതോറിറ്റിയിൽ പ്രധാനപ്പെട്ട എല്ലാ വകുപ്പ് മേധാവികളുടെയും സേവനം ലഭ്യമാണ്. ഏത് വകുപ്പിനെയും ഏത് സാഹചര്യത്തിലും ബന്ധപ്പെടാം.

ജില്ലയിലെ ഡാമുകൾ നിലവിൽ സുരക്ഷിതമാണ്. ആവശ്യമെങ്കിൽ വെളളം തുറന്നു വിടാനുള്ള നിർദേശം നൽകിയിട്ടുണ്ട്. മൺറോ തുരുത്തിൽ പ്രത്യേകം ശ്രദ്ധ നൽകി സുരക്ഷാ നടപടികൾ സ്വീകരിച്ചതായും കലക്ടർ അറിയിച്ചു.

കൺട്രോൾ റൂം നമ്പറുകൾ

ജില്ലാ ദുരന്തനിവാരണ അതോറിറ്റി - 1077

കലക്ടറേറ്റ് - 0474 2794002, 2794004

കൊല്ലം താലൂക്ക് ഓഫിസ് - 0474 2742116

പുനലൂർ താലൂക്ക് ഓഫിസ് - 0475 2222605

കരുനാഗപ്പള്ളി താലൂക്ക് ഓഫീസ് - 0476 2620223

കൊട്ടാരക്കര താലൂക്ക് ഓഫിസ് - 0474 2454623,

കുന്നത്തൂർ താലൂക്ക് ഓഫിസ് - 0476 2830345,

പത്തനാപുരം താലൂക്ക് ഓഫിസ് - 0475 2350090

Tags:    
News Summary - Burevi: Kollam is ready to face disaster situation -Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.