കൊച്ചി: പൊലീസിന്റെ കൈവശമുള്ള വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവ ശ്യപ്പെടുന്ന ഹരജി ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. സർക്കാറിെൻറ നടപടി റി പ്പോർട്ടിന് പിന്നാലെ ഹരജിക്കാരനും മറുപടി സത്യവാങ്മൂലം നൽകിയതിനെത്തുടർന്നാണ് കേസ് ചൊവ്വാഴ്ച വാദത്തിന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാറ്റിയത്. ചങ്ങനാശ്ശേരി സ്വദേശി പി.പി. രാമചന്ദ്ര കൈമൾ നൽകിയ ഹരജിയാണ് പരിഗണനയിലുള്ളത്.
പൊലീസിെൻറ പക്കൽനിന്ന് തോക്കും വെടിയുണ്ടകളും നഷ്ടമായെന്ന സി.എ.ജി റിപ്പോർട്ട് ദേശസുരക്ഷയെപ്പോലും ബാധിക്കുന്ന വിഷയമാണെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരുകയാണെന്നും റൈഫിളുകളൊന്നും കാണാതായിട്ടില്ലെന്നുമാണ് സർക്കാർ നിലപാട്. ദേശസുരക്ഷയെ ബാധിക്കുംവിധം ആയുധങ്ങൾ കാണാതായെന്ന ആരോപണമാണ് ഹരജിക്കാരൻ മറുപടി സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്നത്. അന്വേഷണം വേണ്ടവിധം നടത്താതെ ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതായും ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.