ബജറ്റ് നിരാശാജനകം, റോഡ് അല്ലാതെ കേരളത്തിനൊന്നുമില്ല- രമേശ് ചെന്നിത്തല

കാസർകോട്: കേന്ദ്രബജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ജനതക്ക് സ്വീകാര്യമായതല്ല ഈ ബജറ്റ്. സ്വകാര്യവത്ക്കരണത്തിനായുള്ള ബജറ്റാണിത്. എൽ.ഐ.സി സ്വകാര്യവത്ക്കരിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിലുള്ളത്. കോർപ്പറേറ്റ് അനുകൂല ബജറ്റാണിത്. ബംഗാളിലും കേരളത്തിലും തെരഞ്ഞെടുപ്പുള്ളതുകൊണ്ട് അതിനു വേണ്ടിയുള്ള പടക്കം മാത്രമാണിതെന്നും അദ്ദേഹം വിമർശിച്ചു.

റോഡ് അല്ലാതെ കേരളത്തിനൊന്നുമില്ല. കേരളത്തിന് എയിംസ് പോലുമില്ല. ജനങ്ങളുടെ കയ്യിൽ പണമെത്തിക്കാൻ മാർഗമില്ല. കർഷകർക്കും സാധാരണക്കാർക്കും അനുകൂലമല്ല ബജറ്റ്. കോവിഡ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയെക്കുറിച്ചും ബജറ്റിൽ പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.