ബി.എസ്​.എൻ.എൽ ജീവനക്കാർ 27ന്​ പണിമുടക്കും

തിരുവനന്തപുരം: ശമ്പളപരിഷ്​കരണം ആവശ്യപ്പെട്ട്​ ബി.എസ്​.എൻ.എൽ ജീവനക്കാരും ഒാഫിസർമാരും ജൂലൈ 27ന്​ പണിമുടക്കുമെന്ന്​ സംയുക്​ത സമരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2007ലാണ്​ ഒടുവിൽ ശമ്പളം പരിഷ്​കരിച്ചത്​. 10 വർഷം പിന്നിട്ടിട്ടും  നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല. ഇൗ സാഹചര്യത്തിലാണ്​ സമരവുമായി മുന്നോട്ടുപോകുന്നതെന്നും ഇവർ വ്യക്​തമാക്കി. സമരസമിതി ഭാരവാഹികളായ കെ. മോഹനൻ, ബി. സുശീലൻ, ടി. സന്തോഷ്​ കുമാർ, ബി. വിശ്വകുമാരൻ നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു. 

Tags:    
News Summary - bsnl staffs strike will start at july 27 -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.