പാലക്കാട്: ബി.എസ്.എൻ.എൽ നവീകരണത്തിൽ കേന്ദ്ര വാർത്തവിനിമയ മന്ത്രാലയം നൽകിയ ഉറ പ്പ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് ജീവനക്കാർ പണിമുടക്കിന്. വിവിധ തൊഴിലാളി യൂ നിയനുകളുടെയും അസോസിയേഷനുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന അഖിലേന്ത്യ ത്രിദിന പണിമുടക്ക് തിങ്കളാഴ്ച ആരംഭിക്കുമെന്ന് യൂനിയനുകളുടെ സംയുക്തസമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 4ജി സ്പെക്ട്രം അനുവദിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ സർക്കാർ ബി.എസ്.എൻ.എല്ലിനോട് വിവേചനം കാണിക്കുകയാണ്.
സ്വകാര്യ കമ്പനികൾ 4ജി നെറ്റ്വർക്ക് കൈയാളുേമ്പാഴും ബി.എസ്.എന്നെല്ലിേനാട് സർക്കാറിന് ചിറ്റമ്മ നയമാണ്. കേന്ദ്ര വാർത്തവിനിമയ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് ഡിസംബർ മൂന്നിന് നടത്താനിരുന്ന പണിമുടക്ക് മാറ്റിയിരുന്നുവെങ്കിലും ഉറപ്പു നൽകിയ വിഷയങ്ങളിൽ ഇതുവരെ നടപടികൾ ഇല്ലാത്തതാണ് സമരവുമായി രംഗത്തിറങ്ങാൻ കാരണമെന്നും നേതാക്കൾ പറഞ്ഞു.സമരസമിതി ജില്ല കൺവീനർ വി. രാധാകൃഷ്ണൻ, ചെയർമാൻ ജ്യോതി പ്രസാദ്, പി.കെ. രാജേന്ദ്രൻ, ബി. ലക്ഷ്മി നാരായണൻ, ഇ.സി. തങ്കവേലു എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.