വാളയാറിൽ സഹോദരങ്ങളെ മർദിച്ച സംഭവം: ഒരു പൊലീസുകാരന് കൂടി സ്ഥലംമാറ്റം

പാലക്കാട്: വാളയാറിൽ സഹോദരങ്ങളെ മർദിച്ച സംഭവത്തിൽ ഒരു പൊലീസുകാരനെ കൂടി സ്ഥലംമാറ്റി. വാളയാർ സ്റ്റേഷനിലെ സി.പി.ഒ പ്രതാപനനെയാണ് സ്ഥലംമാറ്റിയത്.

ഹൃദയസ്വാമി, ഡേവിഡ് എന്നീ സഹോദരങ്ങൾക്കാണ് പൊലീസിന്‍റെ മർദനമേറ്റിരുന്നത്. സംഭവത്തിൽ നേരത്തെ വാളയാർ സി.ഐയെ സ്ഥലംമാറ്റിയിരുന്നു.

സി.ഐക്ക് ഒപ്പമുണ്ടായിരുന്ന പ്രതാപനും മർദിച്ചതായി സഹോദങ്ങൾ മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.

Tags:    
News Summary - brothers beaten by police in Walayar: One more policeman transferre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.