കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍

താമരശ്ശേരി: ശസ്ത്രക്രിയക്കായി സ്ത്രീയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കെ.പി. അബ്ദുല്‍ റഷീദിനെ വിജിലന്‍സ് പിടികൂടി. തിങ്കളാഴ്ച രാവിലെ 7. 45ന് ഡോക്ടറുടെ വീടിനോടനുബന്ധിച്ച ക്ളിനിക്കില്‍ രോഗികളെ പരിശോധിക്കുന്നതിനിടയിലാണ് സംഭവം. കഴിഞ്ഞ 18ന് ലാപ്രോസ്കോപിക് ശസ്ത്രക്രിയക്കു സമീപിച്ച സ്ത്രീയോട് 2000 രൂപയുമായി 23ന് വരാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നത്രെ.  ഇതേ തുടര്‍ന്ന് സ്ത്രീയുടെ ഭര്‍ത്താവ് വിജിലന്‍സിന് പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ വിജിലന്‍സ് നല്‍കിയ ഫിനോഫ്ത്തലിന്‍ പൗഡറിട്ട 2000 രൂപയുടെ നോട്ട് തിങ്കളാഴ്ച രാവിലെ എത്തി ഡോക്ടര്‍ക്ക് നല്‍കി. പരിശോധനക്കുശേഷം ഡോക്ടര്‍ സ്ത്രീയെ ആശുപത്രിയില്‍ അഡ്മിഷനും എഴുതി. ഉടന്‍ തന്നെ കോഴിക്കോട് വിജിലന്‍സ്  ഡിവൈ.എസ്.പി ജോസി ചെറിയാനും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.
2000 രൂപക്കു പുറമെ 5000 രൂപ കൂടി വിജിലന്‍സ് കണ്ടെടുത്തു. തൊട്ടുമുമ്പത്തെിയ മറ്റു മൂന്നു രോഗികളില്‍നിന്ന് വാങ്ങിയതാണെന്ന് കരുതുന്നതായി ഡിവൈ.എസ്.പി പറഞ്ഞു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈദ്യ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍  കോളജ് ആശുപത്രിയിലത്തെിച്ചപ്പോള്‍ ദേഹാസ്വാസ്ഥ്യം  പ്രകടിപ്പിച്ച ഡോക്ടറെ അവിടെ അഡ്മിറ്റ് ചെയ്തു.
മുമ്പും ഡോക്ടര്‍ക്കെതിരെ നിരവധി പരാതികള്‍ വിജിലന്‍സിനു ലഭിച്ചിരുന്നതായും മൂന്നു മാസമായി ക്ളിനിക് വിജിലന്‍സിന്‍െറ നിരീക്ഷണത്തിലായിരുന്നതായും ഡിവൈ.എസ്.പി പറഞ്ഞു. താലൂക്ക് ആശുപത്രിക്കു സമീപമുള്ള ഡോക്ടറുടെ വസതിയോടു ചേര്‍ന്ന് ക്ളിനിക്കും ലബോറട്ടറിയും മെഡിക്കല്‍ ഷോപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു വര്‍ഷം മുമ്പ് പ്രസവത്തിനത്തെിയ ആദിവാസി സ്ത്രീയെ ആശുപത്രിയിലെടുക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞുവിടുകയും അമ്മയും കുഞ്ഞും മരിക്കുകയും ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡിവൈ.എസ്.പിയോടൊപ്പം സി.ഐമാരായ സജികുമാര്‍, ഷിബു, എസ്.ഐ പ്രേമാനന്ദന്‍, എ.എസ്.ഐ മാരായ രവീന്ദ്രന്‍, പ്രദീപ്കുമാര്‍, സുരേഷ്കുമാര്‍, സീനിയര്‍ സി.പി.ഒ മാരായ വിജയന്‍, സുജിത്, സഫ്നേഷ്, റിനീഷ്, നിസാര്‍, രാധാകൃഷ്ണന്‍, വനിത സി.പി.ഒ ധന്യ എന്നിവരും ഉണ്ടായിരുന്നു.  

 

Tags:    
News Summary - bribery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.