Posted On
date_range Updated On
date_range കൈക്കൂലി: അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
സുൽത്താൻ ബത്തേരി: രേഖകളില്ലാതെ പിടികൂടിയ സ്വർണം വിട്ടുനല്‍കുന്നതിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് സസ്‌പെന്‍ഷന്‍. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ പി.എ. ജോസഫ്, പ്രിവന്റിവ് ഓഫിസര്‍മാരായ ജോണി, ചന്തു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശശികുമാര്‍, പ്രമോദ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞ 20നാണ് സംഭവം. രേഖകളില്ലാതെ ചെക്ക് പോസ്റ്റ് കടത്താൻ ശ്രമിച്ച ഒരുകിലോ സ്വർണമാണ് പിടികൂടിയത്.
കർണാടകയിൽനിന്നാണ് സ്വർണം കൊണ്ടുവന്നത്. 750 ഗ്രാം തിരിച്ചുകൊടുത്തു. 250 ഗ്രാം കൈവശംവെക്കുകയും രേഖകളുമായി എത്തിയപ്പോള്‍ രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങി തിരികെനല്‍കുകയുമായിരുന്നു. എക്സൈസ് ഇന്റലിജൻസാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.