കൈക്കൂലിക്കേസ്: കൊക്കയാറിൽ വൈസ് പ്രസിഡന്‍റ് രാജിവെച്ചു

കൊക്കയാർ: കൈക്കൂലിക്കേസിൽ വിജിലൻസിന്‍റെ പിടിയിലായ സി.പി.ഐ പ്രവർത്തകനായ, കെ.എൽ. ദാനിയേൽ കൊക്കയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ദാനിയേൽ രാജിക്കത്ത് നൽകി. ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ ഇദ്ദേഹത്തിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.

അവിശ്വാസം 30ന് ചർച്ചചെയ്യാൻ ബി.ഡി.ഒ അംഗങ്ങൾക്ക് വ്യാഴാഴ്ച നോട്ടീസ് നൽകിയതിന് പിന്നാലെ വെള്ളിയാഴ്ച ഉച്ചയോടെയാണ് ദാനിയേൽ സ്ഥാനം രാജിവെച്ചത്. ദാനിയേലിനെ സി.പി.ഐ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന് നീക്കിയിരുന്നു.

സി.പി.എമ്മിൽ വൈസ് പ്രസിഡന്‍റിനെതിരെ അവിശ്വാസം അവതരിപ്പിക്കുന്നത് സംബന്ധിച്ച് ആലോചന നടക്കുന്നതിനിടെയാണ് കോൺഗ്രസ് പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇത് സി.പി.എമ്മിനെ വെട്ടിലാക്കിയിരുന്നു. പ്രമേയം ചർച്ചക്ക് വന്നാൽ 'അനുകൂലിച്ചാൽ കോൺഗ്രസിനൊപ്പവും എതിർത്താൽ അഴിമതിക്കൊപ്പവും' എന്നത് ചർച്ചയാവുമെന്നത് തലവേദന സൃഷ്ടിച്ചതോടെ സി.പി.എം നേതൃത്വം ഇടപെട്ട് ദാനിയേലിനെക്കൊണ്ട് വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെപ്പിക്കുകയായിരുന്നു. 

Tags:    
News Summary - Bribery case: Vice President resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.