താമരശ്ശേരി: ക്വാറൻറീന്‍ ലംഘിച്ചയാൾക്കെതിരെ താമരശ്ശേരിയില്‍ കേസ്. തമിഴ്‌നാട് പൊള്ളാച്ചിയില്‍നിന്ന് എത്തിയ പരപ്പന്‍പൊയില്‍ തെക്കെപുറായില്‍ സജീഷിനെതിരെയാണ് (36) താമരശ്ശേരി പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ അഞ്ചിനാണ് ഇയാള്‍ പൊള്ളാച്ചിയില്‍നിന്ന് നാട്ടിലെത്തിയത്. അന്നുതന്നെ വീട്ടില്‍ ക്വാറൻറീനിലിരിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിർദേശം നല്‍കി. എന്നാല്‍, ചൊവ്വാഴ്ച വീട്ടിലെത്തിയ എച്ച്.ഐമാരായ എം.കെ. പ്രതാപന്‍, കെ. രമേശന്‍, എസ്. അഖില്‍ എന്നിവര്‍ക്ക് ഇയാളെ വീട്ടില്‍ കണ്ടെത്താന്‍ സാധിച്ചില്ല. ക്വാറൻറീൻ ലംഘിച്ച് പുറത്തുപോയതാണെന്ന് മനസ്സിലായി.
മുക്കം: ക്വാറൻറീനിൽ കഴിയുന്നതിനിെട പുറത്തിറങ്ങിയതിന് യുവാവിനെതിരെ മുക്കം പൊലീസ് കേസെടുത്തു. മുക്കം വല്ലാത്തായിപ്പാറ സ്വദേശി തേക്കുംതോട്ടത്തിൽ ഷിനുരാജിനെതിരെയാണ് (35) കേസെടുത്തത്. ഗോവയിലെ വിമാനത്താവളത്തിൽ ജോലി ചെയ്തുവരികയായിരുന്ന ഇയാൾ കഴിഞ്ഞ ആറാം തീയതിയാണ് മുക്കത്തുള്ള വീട്ടിെലത്തിയത്. തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം ക്വാറൻറീനിൽ പ്രവേശിച്ചിരുന്നു.
ഇതിനിടയിൽ ചൊവ്വാഴ്ച പുതുപ്പാടിയിലുള്ള ഭാര്യവീട്ടിൽ എത്തിയതായി മുക്കം പൊലീസിന് രഹസ്യവിവരം ലഭിച്ചത്. മൂന്നു വർഷം വരെ തടവും, 10,000 രൂപ പിഴയും അടക്കേണ്ട കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.