ബ്രഹ്മപുരം തീപിടിത്തം: അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കുമെന്ന് കമീഷണർ

കൊച്ചി: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും സമർപ്പിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ. സേതുരാമൻ. ബ്രഹ്മപുരം പ്ലാന്‍റിലെ ആറ് സി.സി ടി.വി കാമറകളിൽ നിന്ന് പൊലീസ് ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും കമീഷണർ പറയുന്നു.

തീപിടിത്തമുണ്ടായ ദിവസം പ്ലാന്‍റിലുണ്ടായിരുന്ന 48 പേരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. നിരവധി പേരുടെ മൊബൈൽ ഫോണുകളും പരിശോധിച്ചു. കാൾ വിവരങ്ങളുടെ രേഖകളുൾപ്പെടെ പരിശോധിച്ചിട്ടുണ്ട്. സാറ്റലൈറ്റ്​ ദൃശ്യങ്ങൾക്കു വേണ്ടി ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും കമീഷണർ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - brahmapuram waste plant fire: Police Commissioner to submit inquiry report within two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.