ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തം; അട്ടിമറി സംശയമുന്നയിച്ച് മേയർ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തുടർച്ചയായുണ്ടാകുന്ന തീപ്പിടുത്തതിൽ അട്ടിമറി സംശയിക്കുന്നതായി മേയർ സൗമിനി ജെയിൻ. അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് കോർപ്പറേഷന്‍റെ നിലപാട്. വിശദമായ അന ്വേഷണം ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും പൊലീസിനും കോർപ്പറേഷൻ പരാതി നൽകും.

തീപ്പിടുത്തം കാരണം ഇന്ന് കൊ ച്ചി നഗരം കറുത്തപുകയിലും അസഹ്യമായ ദുർഗന്ധത്തിലുമാണ് ഉണർന്നത്. ഇന്നലെ രാത്രി തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിനാണ് തീ പിടിച്ചത്. അഗ്നിശമന സേനാ യൂണിറ്റുകൾ അഞ്ച് മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. കഴിഞ്ഞമാസവും ബ്രഹ്മപുരത്ത് മാലിന്യത്തിന് തീപ്പിടിച്ചിരുന്നു. ഇനിയും അപകടം ആവർത്തിച്ചാൽ ബ്രഹ്മപുരത്തെ മാലിന്യശേഖരണം തടയുമെന്ന നിലപാടിലാണ് പ്രദേശവാസികൾ.

ജനങ്ങൾ ആശങ്കയിൽ
കൊച്ചി കോർപറേഷ​​​െൻറ ബ്രഹ്മപുരത്തെ ഖരമാലിന്യ പ്ലാൻറിൽ തുടർച്ചയായി തീപിടിക്കുന്നതിൽ ജനങ്ങൾക്ക്​ ആശങ്ക. ഏക്കർകണക്കിന് മാലിന്യം കൂട്ടിയിട്ട പ്രദേശത്തി​​​െൻറ ഒരുഭാഗം മാത്രമാണ് തീപിടിച്ചത്. ഒന്നരമാസത്തിനുള്ളിൽ നാലാമത്തെ തീപിടിത്തമാണിത്​. തീയും പുകയും അന്തരീക്ഷത്തിലേക്ക് പടർന്നു. മൂന്നേക്കർ സ്ഥലത്താണ് തീപടർന്നത്. വർഷങ്ങളായി കുന്നുകൂടിയ മാലിന്യത്തി​​​െൻറ ഒരംശത്തിനാണ് തീപിടിച്ചത്. കടുത്ത വെയിലായതിനാൽ തീപിടിത്തസാധ്യത ഉണ്ടായിരു​െന്നങ്കിലും കോർപറേഷൻ മുൻകരുതൽ എടുത്തിരുന്നില്ല. പ്ലാസ്​റ്റിക് മല കത്തിപ്പയതിനെ തുടർന്ന് വിഷപ്പുക പരിസരപ്രദേശങ്ങളിലേക്ക്​ വ്യാപിച്ചു.

പ്രകൃതിവാതകം കൊണ്ടുപോകുന്ന ഗെയി​ൽ ​െപെപ്പ്​ലൈൻ കടന്നുപോകുന്നതും ഇതിനടുത്തുകൂടിയാണ്. റിഫൈനറിയിലേക്കുള്ള പൈപ്പ് ലൈനും സമീപ മേഖലയിൽതന്നെ. സുരക്ഷമേഖലയായ ബ്രഹ്മപുരം താപവൈദ്യുതിനിലയം തൊട്ടടുത്താണ്. ഫാക്ടും പെട്രോളിയം ഉൽപന്നങ്ങൾ സംസ്കരിക്കുന്ന റിഫൈനറിയും സമീപത്താണ്. പ്രത്യാഘാതസാധ്യത ഉണ്ടായിട്ടും അതിനെ ഗൗരവത്തോടെയല്ല അധികൃതർ കാണുന്നതെന്നാണ് ആക്ഷേപം.

Tags:    
News Summary - brahmapuram waste plant fire accident- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.