ബ്രഹ്മപുരം തീപിടിത്തം: ഇടപെടൽ ആവശ്യപ്പെട്ട് ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്ത്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കത്തയച്ചത്. തീപിടിത്തതിന് ശേഷം കൊച്ചിയിൽ വിഷപ്പുക നിറഞ്ഞ സാഹചര്യത്തിലാണ് കത്ത് അയച്ചത്.

മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെങ്കിലും പുക ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുക ശമിപ്പിക്കുന്നതിന് അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അഗ്നിശമനസേനയുടെ 30 യൂനിറ്റുകളാണ് നിലവിൽ പ്രവര്‍ത്തിക്കുന്നത്. ഒരു യൂനിറ്റില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്.

120 അഗ്നിസുരക്ഷ സേനാംഗങ്ങളാണ് പുക ശമിപ്പിക്കാനായി രംഗത്തുളളത്. കൂടാതെ കൊച്ചി കോര്‍പറേഷന്‍ ജീവനക്കാരുമുണ്ട്. നേവിയുടെ രണ്ട് ഹെലികോപ്ടറില്‍ ആകാശത്ത് നിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. സിയാലില്‍ നിന്നും ഉള്‍പ്പടെ യന്ത്രസാമഗ്രികള്‍ ബ്രഹ്‌മപുരത്തെത്തിച്ചു.

മാലിന്യക്കൂമ്പാരത്തിന്റെ അടിഭാഗത്ത് നിന്നുയരുന്ന പുക ശമിപ്പിക്കാനാണ് ശ്രമം ഊര്‍ജിതമായി നടക്കുന്നത്. മാലിന്യം ചികഞ്ഞ് മാറ്റി ഉള്‍വശത്തേക്ക് വെള്ളം പമ്പ് ചെയ്യുകയാണ്. മാലിന്യക്കൂമ്പാരം ചികയുന്നതിനായി ആറ് ഹിറ്റാച്ചികളും എത്തിച്ചിട്ടുണ്ട്.

Tags:    
News Summary - Brahmapuram fire: Letter to Chief Justice of High Court seeking intervention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.