ബ്രഹ്മപുരത്തെ പുക അണയ്ക്കാൻ വ്യോമസേന ഇന്നിറങ്ങും; വിഷയം ഇന്ന് ഹൈകോടതിയിൽ

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും. നാല് മീറ്റർ വരെ താഴ്ചയിൽ മാലിന്യം ജെ.സി.ബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. വിഷയത്തിൽ ​ഹൈകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് ഡിവിഷൻ ബ‌‍ഞ്ച് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നല്‍കിയ കത്തിനെ തുടര്‍ന്നാണ് ഹൈകോടതി കേസെടുത്തത്. മുന്‍കരുതലിന്റെ ഭാഗമായി ഇന്നും കൊച്ചിയിലും സമീപ പ്രദേശങ്ങളിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കയാണ്. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും അങ്കണവാടികൾ, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ക്കുമാണ് അവധി.

വ്യാ​ഴാ​ഴ്​​ച 4.15നാ​ണ് പ്ലാ​ന്റി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. മാ​ലി​ന്യം കൂ​ടി​ക്കി​ട​ന്ന 104 ഏ​ക്ക​റി​ലും തീ​പ​ട​ർ​ന്ന് പി​ടി​ച്ചി​രു​ന്നു. വി​ഷ​പ്പു​ക ന​ഗ​ര​ത്തി​ൽ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ചീ​ഫ് ജ​സ്റ്റി​സ് എ​സ്. മ​ണി​കു​മാ​റി​ന് ന​ൽ​കി​യ ക​ത്തി​നെ തു​ട​ർ​ന്ന്​​ ഹൈ​കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ജ​സ്റ്റി​സ് കെ. ​വി​നോ​ദ് ച​ന്ദ്ര​ൻ, ജ​സ്റ്റി​സ് സി. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് കേ​സ് ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​ർ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്, കൊ​ച്ചി ന​ഗ​ര​സ​ഭ എ​ന്നി​വ​രാ​ണ് ഹ​ര​ജി​യി​ലെ എ​തി​ർ ക​ക്ഷി​ക​ൾ. അ​ഞ്ചു ദി​വ​സ​മാ​യി അ​ർ​ബു​ദം​വ​രെ ബാ​ധി​ക്കാ​വു​ന്ന വി​ഷ​പ്പു​ക​യാ​ണ് കൊ​ച്ചി ന​ഗ​ര​വാ​സി​ക​ൾ ശ്വ​സി​ക്കു​ന്ന​തെ​ന്ന്​ ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​​ന്ദ്ര​ന്‍റെ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​നി​ല തു​ട​രു​ന്ന​ത് അ​പ​ക​ട​മാ​ണ്. വി​ഷ​പ്പു​ക ത​ട​യാ​നും ബ്ര​ഹ്മ​പു​ര​ത്തെ തീ​യ​ണ​ക്കാ​നും വേ​ണ്ട ക്ര​മീ​ക​ര​ണം ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​ണ് ക​ത്തി​ലെ ആ​വ​ശ്യം.

അ​തേ​സ​മ​യം, കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഒ​ന്നു മു​ത​ല്‍ ഏ​ഴു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ചൊ​വ്വാ​ഴ്ച​യും ജി​ല്ല ക​ല​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മാ​ലി​ന്യം ചി​ക​ഞ്ഞു​മാ​റ്റി ഉ​ള്ളി​ലേ​ക്ക് വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​ പ്ര​വ​ർ​ത്ത​ന​മാ​ണ്​ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. 30 അ​ഗ്​​നി​ര​ക്ഷാ സേ​ന യൂ​നി​റ്റും ആ​റ് മ​ണ്ണു​മാ​ന്തി​യു​മാ​ണ്​ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ്യോ​മ​സേ​ന​യു​ടെ സു​ലൂ​ര്‍ സ്‌​റ്റേ​ഷ​നി​ല്‍നി​ന്നു​ള്ള ഹെ​ലി​കോ​പ്ട​റു​ക​ളാ​ണ് വെ​ള്ളം പ​മ്പ് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ക. നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ഉ​ള്‍​പ്പെ​ടെ യ​ന്ത്ര​സാ​മ​ഗ്രി​ക​ള്‍ ബ്ര​ഹ്മ​പു​ര​ത്തെ​ത്തി​ച്ചു. ആ​റ് മ​ണ്ണു​മാ​ന്തി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ക​ട​മ്പ്ര​യാ​റി​ല്‍നി​ന്ന് ഫ്ലോ​ട്ടി​ങ്​ ജെ.​സി.​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ വെ​ള്ള​മെ​ടു​ക്കു​ന്നു​ണ്ട്. ആ​ല​പ്പു​ഴ​യി​ല്‍നി​ന്നെ​ത്തി​ച്ച വ​ലി​യ ര​ണ്ട് ഡീ ​വാ​ട്ട​റി​ങ്​ പ​മ്പു​ക​ളും ചെ​റി​യ പ​മ്പു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു. എ​ന്നാ​ൽ, ഇ​തൊ​ന്നും ആ​വ​ശ്യ​ത്തി​ന്​ തി​ക​യു​ന്നി​ല്ല.

ബ്ര​ഹ്മ​പു​ര​ത്തു​നി​ന്ന്​ 13 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഫോ​ർ​ട്ട്​​കൊ​ച്ചി, തോ​പ്പും​പ​ടി, തൃ​പ്പൂ​ണി​ത്തു​റ, ഒ​മ്പ​ത്​ കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള തേ​വ​ര, എ​ട്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ മ​ര​ട്, കു​ണ്ട​ന്നൂ​ർ, ആ​റു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ക​ലൂ​ർ, പാ​ലാ​രി​വ​ട്ടം, വൈ​റ്റി​ല എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​രൂ​ർ​വ​രെ​യും പു​ക​യെ​ത്തി.

തീപിടിത്തം നിയന്ത്രണ വിധേയമെന്ന് മന്ത്രി

തി​രു​വ​ന​ന്ത​പു​രം: ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മെ​ന്ന്​ മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. തീ ​ഏ​ക​ദേ​ശം അ​ണ​ച്ചി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ​നേ​താ​വു​മാ​യും ജി​ല്ല​യി​ലെ മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും ച​ര്‍ച്ച​ചെ​യ്ത് ഭാ​വി​യി​ൽ ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ദീ​ര്‍ഘ​കാ​ല ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്റെ സ​ബ്​​മി​ഷ​ന്​ മ​റു​പ​ടി ന​ല്‍കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തീ​പി​ടി​ത്തം മ​നഃ​പൂ​ർ​വം ഉ​ണ്ടാ​ക്കി​യ​താ​ണോ എ​ന്ന്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഹൈ​കോ​ട​തി​യു​ടെ മേ​ൽ​​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്​ ആ​വ​ശ്യ​പ്പെ​ട്ടു. തീ​പി​ടി​ത്തം ഉ​ണ്ടാ​യ ഉ​ട​ൻ ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടു​വെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. സ്ഥി​തി ഏ​റ​ക്കു​റെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണ്. വാ​യു​വി​ന്റെ ഗു​ണ​നി​ല​വാ​ര​വും മെ​ച്ച​പ്പെ​ട്ടു. ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

അ​ഗ്​​നി​ര​ക്ഷ​സേ​ന വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന​താ​ണ് പ്ര​യാ​സം ഉ​ണ്ടാ​ക്കി​യ​ത്. ര​ണ്ട് ഓ​ക്‌​സി​ജ​ന്‍ പാ​ര്‍ല​റു​ക​ള്‍ നാ​ലു മു​ത​ല്‍ ഒ​രു​ക്കി. ആ​രും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. വ​ര്‍ഷ​ങ്ങ​ളോ​ളം നി​ക്ഷേ​പി​ച്ച മാ​ലി​ന്യ​മാ​ണ​വി​ടെ. തീ​പി​ടി​ത്ത കാ​ര​ണം പൊ​ലീ​സ്​ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഉ​യ​ര്‍ന്ന അ​ന്ത​രീ​ക്ഷ​താ​പ​നി​ല ഇ​തി​നു കാ​ര​ണ​മാ​ണ്. മാ​ലി​ന്യം വേ​ഗം സം​സ്‌​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കൂ​ട്ടാ​യി ആ​ലോ​ചി​ക്ക​ണം. 500 ട​ണ്‍ മാ​ലി​ന്യ​നി​ര്‍മാ​ര്‍ജ​ന ശേ​ഷി​യു​ള്ള പ്ലാ​ന്റ് സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്. ഒ​പ്പം ജൈ​വ​വ​ള നി​ർ​മാ​ണ സം​വി​ധാ​ന​വും ഒ​രു​ക്കു​ന്നു​ണ്ടെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

വീട്ടിനുള്ളിലും രക്ഷയില്ല
ഏ​ക​ദേ​ശം 4.55 ല​ക്ഷം ഘ​ന​മീ​റ്റ​ർ മാ​ലി​ന്യ​മാ​ണ്​ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​നു തീ​പി​ടി​ച്ച്​ കേ​ര​ള​ത്തി​ലെ ഒ​രു ന​ഗ​ര​വും ഇ​തു​വ​രെ അ​നു​ഭ​വി​ക്കാ​ത്ത അ​സ​ഹ​നീ​യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​ച്ചി. ജ​ന​ലും വാ​തി​ലും അ​ട​ച്ച് വീ​ട്ടി​നു​ള്ളി​ൽ ഇ​രു​ന്നി​ട്ടും വി​ഷ​പ്പു​ക​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ബ്ര​ഹ്മ​പു​ര​ത്തി​ന്​ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഫ്ലാ​റ്റു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​രി​ൽ ഏ​റെ​യും പ​ലാ​യ​നം ചെ​യ്​​തു​ക​ഴി​ഞ്ഞു.
Tags:    
News Summary - Brahmapuram fire: Judge seeks Kerala HC intervention as toxic fumes billow from Kochi’s waste mounds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.