???????????? ????? ??.??.?? ??????????????????? ????????? ????????? ??????????????????

ബി.ജെ.പി പൊതുയോഗത്തിനെതിരെ കൊടുവള്ളിയിലും കുറ്റ്യാടിയിലും കടകളടച്ച് നിസ്സഹകരണം

നരിക്കുനി/കുറ്റ്യാടി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള തെറ്റിദ്ധാരണ അകറ്റുന്നതിന് ബി.ജെ.പി നിയോജക മണ്ഡലം ക മ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിനെതിരെ കൊടുവള്ളിയിലും കുറ്റ്യാടിയിലും കടകളടച്ച് നിസ്സഹകരണം. കുറ്റ്യാ ടിയിൽ ആരുടെയും ആഹ്വാനമില്ലാതെ തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെ നാട്ടുകാർ കടകളടച്ചും വാഹനങ്ങൾ റോഡിലിറക്കാ തെയും ടൗണിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. റാലി പുറപ്പെട്ട വടകര റോഡിലെ നീലേച്ചുകുന്ന്, കുളങ്ങരത്താഴ ഭാഗങ്ങളിലും കടകൾ അടച്ചു. കുറ്റ്യാടിയിൽ ഹോട്ടലുകൾ മത്സ്യ മാർക്കറ്റ് എന്നിവയും അടച്ചിട്ടു.

വൈകീട്ട്​ റാലി ടൗണിൽ പ്രവേശിക്കുമ്പോൾ ചുരുക്കം ചില കടകൾ മാത്രമാണ്​ തുറന്നിരുന്നത്​. കടകൾ അടക്കാൻ ആഹ്വാനമൊന്നും നൽകിയിട്ടില്ലെന്നും അവർ സ്വമേധയാ അടക്കുകയായിരുന്നെന്നും വ്യാപാരി സംഘടന നേതാക്കൾ പറഞ്ഞു. അതേസമയം, വ്യാപാരി ഹർത്താൽ കാരണം തങ്ങളുടെ പരിപാടിക്ക് വലിയ പ്രചാരണം ലഭിക്കുകയും ആയിരങ്ങൾ പങ്കെടുക്കുകയും ചെയ്തതായി ബി.ജെ.പി നേതാക്കൾ പറഞ്ഞു.

ബി.ജെ.പി കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നരിക്കുനിയിൽ നടത്തിയ പൊതുയോഗത്തിൽനിന്നും കച്ചവടക്കാർ വിട്ടുനിന്നു. കടകമ്പോളങ്ങളെല്ലാം അടച്ചിട്ടതോടെ നരിക്കുനിയിൽ ഹർത്താലി​െൻറ പ്രതീതിയായി. ​ൈവകീട്ട്​ നാലിന്​ മുൻ എം.എൽ.എ എ.പി. അബ്്ദുല്ലക്കുട്ടി പങ്കെടുക്കുമെന്ന് പ്രചാരണമുണ്ടായെങ്കിലും മൂന്നരയോടെ കടകളടച്ച് വ്യാപാരികളും നാട്ടുകാരും സ്ഥലം വിട്ടു. എന്നാൽ, വൈകീട്ട്​ ആറോടെ നരിക്കുനി ബസ്​സ്​റ്റാൻഡ്​ പരിസരത്ത്​ പൊതുയോഗം നടന്നു. കഴിഞ്ഞദിവസം നരിക്കുനിയിൽ നടന്ന ഒരു വിവാഹത്തിലും വധൂവരന്മാരും കൂട്ടുകാരും സി.എ.എക്കെതിരെ മുദ്രാവാക്യം വിളികളുമായാണ് വര​​െൻറ വീട്ടിലേക്കെത്തിയത്.

Tags:    
News Summary - boycott bjp conference in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.