തീവണ്ടി എൻജിനടിയിൽ പെട്ട രണ്ടുവയസുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു

ലക്നോ: തീവണ്ടി എൻജിനടിയിൽ പെട്ട രണ്ടുവയസുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. എൻജിൻ ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് ബാലനെ രക്ഷിച്ചത്. ഭാഗ്യവും തുണച്ചു. റെയിൽവെ ഡിവിഷണൽ മാനേജർ, ഡ്രൈവർക്കും അസിസ്റ്റന്‍റിനും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൽഹിയിലെ ഫരീദാബാദിലെ ബല്ലാഗഡ് സ്റ്റേഷനിലാണ് സംഭവം. റെയിൽവെ ട്രാക്കിനരികിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സഹോദരനാണ് കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ടതെന്ന് പറയുന്നു. ഗുഡ്സ് ട്രെയിൻ ഡ്രൈവർ പെട്ടെന്ന് തന്നെ എമർജൻസി ബ്രേക്കിൽ കാലമർത്തിയെങ്കിലും ബാലന് മുകളിലൂടെ ട്രെയിൻ കടന്നുപോയി.

വണ്ടി നിർത്തി ലോക്കോ പൈലറ്റും അസിസ്റ്റന്‍റും ട്രെയിനിൽ നിന്നിറങ്ങി ഓടിവന്നപ്പോൾ കണ്ട കാഴ്ച അവശ്വസനീയമായിരുന്നു. എൻജിനടിയിൽ ചുരുണ്ടികൂടി ഇരിക്കുകയായിരുന്നു ബാലൻ. കുട്ടിക്ക് ഒരു പോറൽ പോലുമേറ്റിരുന്നില്ല എന്നാതാണ് ഏറെ അദ്ഭുതം. മറ്റുള്ളവരുടെ സഹായത്തോടെ എൻജിനടിയിൽ കുട്ടിയെ രക്ഷപ്പെടുത്തി. പിന്നീട് ലോകോ പൈലറ്റ് തന്നെയാണ് ബാലനെ മാതാവിന് കൈമാറിയത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.