Posted On
date_range Updated On
date_range സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ ബോംബ് ഭീഷണി; ഷൊർണൂരിൽ യുവാവ് അറസ്റ്റിൽ
കൊച്ചി: സ്റ്റേഷൻ വിട്ടുപോയ ട്രെയിനിൽ കയറാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. പഞ്ചാബ് സ്വദേശി ജയ് സിങ് റാത്തോഡ് ആണ് പിടിയിലായത്.
രാജധാനി എക്സ്പ്രസിൽ കയറാൻ ഇയാൾ എറണാകുളം സ്റ്റേഷനിലെത്തിയെങ്കിലും ട്രെയിൻ പോയിരുന്നു. ഇതോടെ ഇയാൾ ഫോണിൽ റെയിൽവേ കൺട്രോൾ റൂമിൽ വിളിച്ച് ബോംബ് ഭീഷണി മുഴക്കി.
തുടർന്ന് ട്രെയിനിൽ തൃശൂരിലും അവിടുന്ന് ഓട്ടോയിൽ ഷൊർണൂരിലും എത്തി. ഭീഷണി മുഴക്കിയ ഫോൺ സ്വിച്ച് ഓഫ് ആക്കിയിരുന്നു. എറണാകുളം മുതിൽ സീറ്റിൽ ഇല്ലാതിരുന്ന ഇയാളെ കണ്ട് സംശയം തോന്നിയ യാത്രക്കാർ ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചു.
സംഭവത്തെ തുടർന്ന് മൂന്ന് മണിക്കൂറോളമാണ് രാജധാനി വൈകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.