നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെ 7.53ന് വിമാനത്താവളത്തിലെ പബ്ലിക് റിലേഷൻ ഓഫിസറുടെ ഇ-മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. achimuthu_ahmed_shankar@outlook.com എന്ന വിലാസത്തിൽ നിന്നാണ് ഇ-മെയിൽ സന്ദേശമെത്തിയത്.
ആർ.ഡി.എക്സ് അനുബന്ധ സ്ഫോടകവസ്തു സിയാലിൽ വെച്ചിട്ടുണ്ടെന്നും ഉച്ചക്കുശേഷം രണ്ടോടെ എല്ലാവരെയും ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശം. എല്ലാ സുരക്ഷ ഏജൻസികൾക്കും ഉടൻതന്നെ സന്ദേശം കൈമാറി. സി.ഐ.എസ്.എഫും പൊലീസും ബോംബ് സ്ക്വാഡും വിമാനത്താവളത്തിൽ പരിശോധന നടത്തി.
എല്ലാ സുരക്ഷ ഏജൻസി പ്രതിനിധികളും ഉൾപ്പെട്ട ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി യോഗം ചേർന്ന് അവലോകനം നടത്തി. സന്ദേശം നോൺ സ്പെസിഫിക് ആണെന്ന് വിലയിരുത്തി. സിയാൽ നെടുമ്പാശ്ശേരി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.