തടവുകാരന്റെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ചു : മനുഷ്യാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം : പ്രഭാത ഭക്ഷണത്തിൽ മുടി കണ്ടതിനെ ചോദ്യം ചെയ്ത ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നയാളുടെ ശരീരത്തിൽ, ജയിൽ ഉദ്യോഗസ്ഥൻ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു.

ഡിസംബർ 11 ന് പി.എം.ജി ജംഗ്ഷനിലുള്ള കമീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. നാലു മാസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ലിയോൺ ജോൺസൺ എന്നയാൾക്കാണ് ദുരനുഭവമുണ്ടായത്. ഇക്കഴിഞ്ഞ 10 നാണ് സംഭവം. സാരമായി പൊള്ളലേറ്റ ലിയോൺ ജയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് സുഹൃത്ത് സമർപ്പിച്ച പരാതിയിൽ പറയുന്നു.

Tags:    
News Summary - Boiling water was poured on the prisoner's body: Human Rights Commission filed a case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.