ഇടുക്കിയിലെ കള്ളവോട്ട്: റെക്കോഡ് റൂം തുറന്ന് പരിശോധനയില്ല

ചെറുതോണി: ഉടുമ്പൻചോലയിലും കോതമംഗലത്തും കള്ളവോട്ട് ചെയ്തുവെന്ന പരാതിയുടെ അടിസ്​ഥാനത്തിൽ ഇലക്​ഷൻ വിഭാഗത് തിലെ റെക്കോഡ് റൂം തുറന്ന് പരിശോധിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു. 14ന് കലക്ടറുടെ ചേംബറിൽ നടന്ന സ്​ഥാനാർഥികളു ടെ മുഖ്യ ഏജൻറുമാരുടെയും രാഷ്​ട്രീയപാർട്ടി പ്രതിനിധികളുടെയും യോഗത്തിൽ ഉയർന്ന അഭിപ്രായത്തെ തുടർന്നാണ് ഈ നീക ്കം ഉപേക്ഷിച്ചത്.

വോ​ട്ടെണ്ണൽ ദിവസംവരെ കാത്തിരിക്കാതെ പരിശോധന നടത്തുന്നതാണ്​ പരിഗണിച്ചത്​. എന്നാൽ, വോട്ടെണ്ണൽ ദിവസമായ 23ന് ഇതുസംബന്ധിച്ചു പരിശോധന നടത്തുമെന്ന്​ കലക്ടർ എച്ച്​. ദിനേശൻ മാധ്യമങ്ങളോട് പറഞ്ഞു. കോതമംഗലം മണ്ഡലത്തിൽ 108, 106 ബൂത്തുകളിൽ അനിൽ നായർ എന്ന പേരിലും ഉടുമ്പൻചോലയിൽ രഞ്ജിത് കുമാർ എന്ന പേരിൽ 69, 66 ബൂത്തുകളിലുമാണ് കള്ളവോട്ട് പരാതി ലഭിച്ചത്.

വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന പൈനാവ് എം.ആർ.എസിൽതന്നെയാണ് റെക്കോഡ് റൂം. കഴിഞ്ഞ ഒമ്പതിന് ബൂത്തുതല ഉദ്യോഗസ്​ഥരെ വിളിച്ചുവരുത്തി കലക്​ടർ വിശദീകരണം തേടിയിരുന്നു. എന്നാൽ, വ്യക്​തമായ ഉത്തരം നൽകാൻ ഉദ്യോഗസ്​ഥർക്കായില്ല. ആരോപണ വിധേയനായ വോട്ടർ രഞ്​ജിത്തിന് രണ്ട്​ വോട്ടിങ്​ രസീത് നൽകിയിട്ടുണ്ടോയെന്ന്​ അറിയാനാണ് ഉടുമ്പൻചോലയിൽനിന്ന്​ മൂന്ന് ബൂത്തുതല ഉദ്യോഗസ്​ഥരെ വിളിച്ചുവരുത്തിയത്.

കള്ളവോട്ടു ചെയ്തുവെന്ന ഇടുക്കി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാറി​െൻറ ആരോപണത്തെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വോട്ടുചെയ്തുവെന്ന് പറയുന്ന രഞ്​ജിത്തിനെ വിളിച്ചുവരുത്തി കലക്​ടർ മൊഴിയെടുത്തിരുന്നു. ആരോപണം ഇയാൾ നിഷേധിക്കുകയായിരുന്നു. പിന്നീടാണ്​ കോതമംഗലം മണ്ഡലത്തിലും കള്ളവോട്ട്​ പരാതി ഉയർന്നത്​. കള്ളവോട്ട് വിഷയത്തിൽ തെറ്റ്​ കണ്ടെത്തിയാൽ കർശന നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ജില്ല വരണാധികാരി കൂടിയായ കലക്​ടർ അറിയിച്ചു.

Tags:    
News Summary - bogus vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.