പ്രേമദാസൻ
തലശ്ശേരി: കണ്ണൂർ ജില്ലയിൽ കള്ളവോട്ട് ചെയ്തതായി പരാതി. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിലാണ് കള്ളവോട്ട് ചെയ്തതായി പരാതി ഉയർന്നത്. കണ്ണൻവയൽ പടന്നക്കണ്ടി ഈസ്റ്റ് എൽ.പി സ്കൂളിലെ ബൂത്തിലാണ് സംഭവം. മുഴപ്പിലങ്ങാട് സ്വദേശി പ്രേമദാസിൻെറ വോട്ട് മറ്റൊരാൾ ചെയ്തതായാണ് പരാതി. തുടർന്ന് പ്രിസൈഡിങ് ഓഫിസർ പ്രേമദാസിനെ ടെേൻറഡ് വോട്ട് ചെയ്യാൻ അനുവദിച്ചു.
പ്രേമദാസൻ വോട്ട് ചെയ്യാനെത്തിയപ്പോൾ ഇയാളുടെ പേരിനോട് സാമ്യമുള്ള മറ്റൊരു വ്യക്തി വോട്ട് ചെയ്തുപോയെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് ഇക്കാര്യം പരാതിയായി എഴുതി നൽകുകയും പ്രേമദാസനെ ടെേൻറഡ് വോട്ട് ചെയ്യാൻ അനുവദിക്കുകയുമായിരുന്നു.
തലശ്ശേരി നഗരസഭയിലെ കുയിപ്പങ്ങാടും കള്ളവോട്ട് നടന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇവിടെ ഒരു സി.പി.എം പ്രവർത്തകൻ കള്ളവോട്ട് ചെയ്തതായാണ് ആരോപണം. ഇവിടെയും ടെേൻറഡ് വോട്ടിന് അനുമതി നൽകിയിട്ടുണ്ട്.
കണ്ണൂരിൽ വ്യാപകമായി കള്ളവോട്ട് നടക്കുന്നുവെന്ന് രാവിലെ ഒമ്പത് മണിയോടെ കെ.പി.സി.സി വൈസ് പ്രസിഡൻറും എം.പിയുമായ കെ. സുധാകരൻ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കള്ളവോട്ട് സംബന്ധിച്ച പരാതികൾ ഉയർന്നു വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.