പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

തൃശൂർ: പീച്ചി ഡാം റിസർവോയറിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂരിലെ മുഹമ്മദ് യഹിയയുടെ (25) മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം മഹാരാജാസ് കോളേജിലെ എം.എസ്‌സി ബോട്ടണി വിദ്യാർഥിയും എസ്.എഫ്.ഐ കോളേജ് യൂനിറ്റ് സെക്രട്ടറിയുമായിരുന്നു.

കേരള വനഗവേഷണ സ്ഥാപനത്തിൽ ഇന്റേൺഷിപ്പ് ചെയ്യാൻ എത്തിയതായിരുന്നു. ഇതിനിടെ ഇന്നലെ വൈകുന്നേരം രണ്ട്‌ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം

വൈകുന്നേരം 6.30ന് വിദ്യാർഥി റിസർവോയറിൽ മുങ്ങിപ്പോയെങ്കിലും ബോട്ട് ലഭിക്കാതിരുന്നതിനെ തുടർന്ന് രാത്രി ഒമ്പതിനാണ് തിരച്ചിൽ ആരംഭിച്ചത്. രാത്രി 11 വരെ തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവുമൂലം നിർത്തി. ഇന്ന് പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.

Tags:    
News Summary - Body of missing Maharajas College student found in Peachi Dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.