?????? ???????? ?????????? ?????????? ????? ????????????? ????????????????? ?????? ???????? ?????????? ??????????? ??????? ?????????? ??????????? ???????????? ???????????? (File Photo)

​കോവിഡ്​ ബാധിച്ച് മരിച്ച പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം ഖബറടക്കി

മഞ്ചേരി (മലപ്പുറം): കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നാലു മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ഖബറടക്കി. മഞ്ചേരി പയ്യനാട് വടക്കാങ്ങര പറമ്പില്‍ അഷ്​റഫി​​െൻറയും ആസിഫയുട െയും മകള്‍ നൈഫ ഫാത്തിമയാണ് മരിച്ചത്. കോവിഡ്-19 പ്രോട്ടോകോള്‍ പാലിച്ച് മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ് ഥാനിലാണ് ഖബറടക്കിയത്.


ഹൃദ്രോഗവും വളർച്ചക്കുറവുമുള്ള കുഞ്ഞ് മൂന്നുമാസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആ ശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവ​െപ്പട്ടതിനെ തുടർന്ന്​ ഏപ്രിൽ 17ന്​ മഞ്ചേരിയിലെ സ്വകാര്യ ആശ ുപത്രിയിൽ എത്തിച്ചു. ന്യുമോണിയ ലക്ഷണം കണ്ടതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റാൻ അധികൃത ർ നിർദേശിച്ചു. എന്നാൽ, ബന്ധുക്കൾ നഗരത്തിലെ മറ്റൊരു ആശുപത്രിയിലാണ്​ എത്തിച്ചത്​.
ഏപ്രിൽ 21ന് അപസ്മാരം ഉണ്ടായതിനെ തുടർന്ന്​ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 22ന് രാവിലെ നൈഫ ഫാത്തിമക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഐസൊലേഷൻ കേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിലായിരിക്കെ വെള്ളിയാഴ്ച പുലർച്ച 4.30നാണ്​ മരണം.

കുഞ്ഞിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്​. രോഗം സ്ഥിരീകരിച്ച ബുധനാഴ്ച മുതൽ ഇതിന്​ നടപടി ആരംഭിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ വിവരം ലഭിച്ചില്ല. ബന്ധുക്കളുടെ പരിശോധന ഫലം വന്നാൽ മാത്രമേ ഇതിൽ വ്യക്തത വരുത്താനാകൂ.

നേരത്തേ, മാർച്ച് 19ന് ഗൾഫിൽ നിന്നെത്തിയ കുട്ടിയുടെ ബന്ധുവിന് മാർച്ച് 29ന് രോഗം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ വകുപ്പ്​ നിർദേശമനുസരിച്ചാണ് ഇയാൾ നിരീക്ഷണത്തിൽ കഴിഞ്ഞത്. ഏപ്രിൽ 13ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവർ കുട്ടിയുമായോ കുടുംബാംഗങ്ങളുമായോ സമ്പർക്കമുണ്ടായിട്ടില്ല. എങ്കിലും ഇൗ സാധ്യതയും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.

ജാഗ്രതയോടെ മഞ്ചേരി
കോവിഡ് ബാധിച്ച് നാലുമാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ മഞ്ചേരി ജാഗ്രതയിലാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്​. മരിച്ച കുഞ്ഞി​​െൻറ വീടും പരിസരവും കൂടാതെ അടുത്ത സമ്പർക്കം പുലർത്തിയ ബന്ധുക്കളുടേതടക്കം മൂന്ന് വീടുകളും പരിസരവും ആരോഗ്യപ്രവർത്തകരെത്തി അഗ്​നിരക്ഷ സേനയുടെ സഹായത്തോടെ അണുമുക്തമാക്കി. നിരീക്ഷണത്തിൽ കഴിയുന്ന ഇവരുടെ ബന്ധുക്കൾക്ക്​ മാർഗനിർദേശങ്ങൾ നൽകി.
കുഞ്ഞിനെ ചികിത്സിച്ച മഞ്ചേരിയിലെ രണ്ടു സ്വകാര്യ ആശുപത്രിയിലെ അഞ്ച് ഡോക്ടർമാരും മറ്റു ജീവനക്കാരുമടക്കം 33 പേർ നിരീക്ഷണത്തിലാണ്. ഇവരുടെ ബന്ധുക്കളായ 14 പേരും വീടുകളിലും മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രി ഐസൊലേഷൻ വാർഡിലുമായി നിരീക്ഷണത്തിൽ കഴിയുന്നു.

കുഞ്ഞിന്‍റെ അന്ത്യം സംസ്ഥാനത്തെ ആദ്യ ശിശുരോഗ ഐസൊലേഷന്‍ ഐ.സി.യുവിൽ
കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ ശിശുരോഗ വിഭാഗത്തില്‍ ഒരുക്കിയ ഐസൊലേഷന്‍ ഐ.സി.യു വാര്‍ഡിലെ ആദ്യ കോവിഡ് രോഗിയായിരുന്നു വെള്ളിയാഴ്ച മരിച്ച നാലുമാസം പ്രായമായ കുഞ്ഞ്. സംസ്ഥാനത്തെ ആദ്യ ശിശുരോഗ വിഭാഗം ഐസൊലേഷന്‍ വാര്‍ഡാണ് ഐ.എം.സി.എച്ചില്‍ ഒരുക്കിയിരുന്നത്. മുമ്പ് രോഗലക്ഷണമുള്ളതും സംശയിക്കുന്നതുമായ നിരവധി കുട്ടികളെ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ആര്‍ക്കും രോഗമുണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ച ആദ്യ കുട്ടിയാണ് കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം ജില്ലക്കാരി.

കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഐസൊലേഷന്‍ വാര്‍ഡ് ഐ.എം.സി.എച്ചില്‍ ഒരുക്കിയിട്ടുണ്ട്. ഐ.എം.സി.എച്ച് പേ വാര്‍ഡിലെ അഞ്ച് മുറികളാണ് ഐസൊലേഷന്‍ വാര്‍ഡുകളായി സജ്ജീകരിച്ചത്. വ​െൻറിലേറ്റര്‍, സെന്‍ട്രല്‍ ഓക്‌സജിന്‍, സെന്‍ട്രല്‍ സെക്​ഷന്‍, കംപ്രസ്ഡ് എയര്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഓരോ കുട്ടിക്കും വേണ്ടി ഓരോ മുറിയിലും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓരോ വാര്‍ഡിലെയും രോഗികളെ നിരീക്ഷിക്കുന്നതിനായി മോണിറ്ററും ഒരുക്കിയിട്ടുണ്ട്. വാര്‍ഡുകള്‍ക്ക് പുറത്ത് ഒരുക്കിയ ഓഫിസില്‍ ഡോക്ടര്‍മാര്‍ക്ക് ഓരോ വാര്‍ഡിലെയും രോഗികളുടെ അവസ്ഥ മോണിറ്ററിലൂടെ 24 മണിക്കൂറും നിരീക്ഷിക്കാന്‍ സഹായിക്കുന്നതാണ് സംവിധാനം. ഗര്‍ഭിണികള്‍ക്കോ കുട്ടികള്‍ക്കോ കോവിഡ് ബാധിച്ചാല്‍ അത് ഗുരുതരാവസ്ഥയിലേക്ക് നയിക്കുമെന്ന് തിരിച്ചറിഞ്ഞാണ്​ സംവിധാനങ്ങള്‍ ഒരുക്കിയത്.

Tags:    
News Summary - body of four month baby girl who died of covid has been buried-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.