തൃശൂരിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു

തൃശൂർ: പീച്ചി ആനവാരിയിൽ വഞ്ചി മറിഞ്ഞ് കാണാതായ മൂന്നുപേരിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. പൊട്ടിമട സ്വദേശി തെക്കേ പുത്തൻപുരയിൽ അജിത്ത് തെരച്ചിൽ തുടരുകയാണ്.

തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. നാലുപേരാണ് വഞ്ചിയിലുണ്ടായിരുന്നത്. മറിഞ്ഞ വഞ്ചിയിൽ നിന്ന് നീന്തിക്കയറിയ പൊട്ടിമട സ്വദേശി ശിവപ്രസാദാണ് മറ്റ് മൂന്ന് പേരെ കാണാതായ വിവരം പൊലീസിനെ അറിയിച്ചത്.

തുടർന്ന്, പൊലീസും ഫയർഫോഴ്‌സും തിങ്കളാഴ്ച ഏറെ വൈകിയും കാണാതായവർക്കായി തെരച്ചിൽ നടത്തി. എന്നാൽ ശ്രമം വിജയിച്ചില്ല. പിന്നീട് ചൊവ്വാഴ്ച രാവിലെ മുതൽ വീണ്ടും തെരച്ചിൽ ആരംഭിക്കുകയായിരുന്നു. രാവിലെ 11ഓടെ അജിത്തിന്റെയും 12ഓടെ ബിബിന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തു.

Tags:    
News Summary - Bodies of two missing persons found after boat capsize in Thrissur; The search for one continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.