????? ???????????? ????????? ?????????????????? ??????? ???????????? ?????????????? ?????????????? -?????????

തെരുവുനായ് സംരക്ഷണപദ്ധതി തടഞ്ഞതിനെതിരെ ബോബി ചെമ്മണ്ണൂര്‍ ഹൈകോടതിയില്‍

കൊച്ചി: തെരുവുനായ്ക്കളെ പിടികൂടി സംരക്ഷിക്കാനുള്ള പദ്ധതി തടഞ്ഞതിനെതിരെ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ നല്‍കിയ ഹരജിയില്‍ ഹൈകോടതി വിശദീകരണം തേടി. ചീഫ് സെക്രട്ടറി,  വയനാട് ജില്ലാ കലക്ടര്‍, എ.ഡി.എം എന്നിവരോടാണ് വിശദീകരണം  തേടിയത്.സംസ്ഥാനത്ത് തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തില്‍ നായ്ക്കളെ പിടികൂടി കല്‍പറ്റയില്‍ തന്‍െറ ഉടമസ്ഥതയിലുള്ള പത്തേക്കര്‍ സ്ഥലത്ത് സംരക്ഷിക്കാന്‍ സൗകര്യമൊരുക്കിയെങ്കിലും കല്‍പറ്റ നഗരസഭാ അധികൃതരും വയനാട് ജില്ലാ ഭരണകൂടവും തടഞ്ഞതായി ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്‍െറ ഉത്തരവ്. 

പിടികൂടുന്ന നായ്ക്കളെ സംരക്ഷിക്കാന്‍ ഒരുക്കം പൂര്‍ത്തിയാക്കിയെങ്കിലും അവയെ 24 മണിക്കൂറിനുള്ളില്‍ നഗരത്തിനുപുറത്തേക്ക് കൊണ്ടുപോകണമെന്ന് കാണിച്ച് കല്‍പറ്റ നഗരസഭാ സെക്രട്ടറി ഒക്ടോബര്‍ 15ന് നോട്ടീസ് നല്‍കിയതായി ഹരജിയില്‍ പറയുന്നു. കല്‍പറ്റയിലെ പത്തേക്കര്‍ സ്ഥലത്ത് 10,000 നായ്ക്കളെ പാര്‍പ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങളും വെറ്ററിനറി ഡോക്ടറുടെ സേവനവും ഒരുക്കിയിരുന്നു. ഒക്ടോബര്‍ 12മുതല്‍ 15വരെ കോഴിക്കോട് നഗരത്തില്‍നിന്നുള്‍പ്പെടെ പിടികൂടിയ നായ്ക്കളെയാണ് കല്‍പറ്റയിലത്തെിച്ചത്. നായ്ക്കളെ ഈ കേന്ദ്രത്തില്‍ സംരക്ഷിക്കുന്നതിനെ ചില പ്രദേശവാസികളും തടഞ്ഞു. നഗരസഭയുടെ നോട്ടീസും നായ്ക്കളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി തടയുന്നതും നിയമവിരുദ്ധമാണെന്നാണ് ഹരജിയിലെ ആരോപണം.
Tags:    
News Summary - boby chemmanur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.