താനൂര്‍ ബോട്ടപകടത്തില്‍ പരിക്കേറ്റ് കഴിയുന്നവരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിക്കുന്നു

ബോട്ടപകടം: ജുഡീഷ്യല്‍ അന്വേഷണത്തില്‍ പ്രതീക്ഷയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കോട്ടക്കല്‍: ബോട്ടപകടത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബോട്ടപകടത്തില്‍ പരിക്കേറ്റ് ആസ്റ്റര്‍ മിംസ് കോട്ടക്കലില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവം ഹൃദയഭേദകവും വേദനാജനകവുമാണെന്ന് പറഞ്ഞ ഗവര്‍ണര്‍ ചികിത്സ നല്‍കിയ ഡോക്ടര്‍മാരെ അഭിനന്ദിച്ചു. നാല് കുട്ടികളും മൂന്ന് സ്ത്രീകളുമാണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച രാവിലെയാണ് ഗവര്‍ണര്‍ ആശുപത്രിയിലെത്തിയത്.

തിരൂര്‍ സബ് കലക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, തഹസില്‍ദാര്‍ എസ്. ഷീജ, ആസ്റ്റര്‍ മിംസ് അധികൃതര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗവര്‍ണറെ സ്വീകരിച്ചത്. ചികിത്സയില്‍ കഴിയുന്നവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷമായിരുന്നു ഗവർണറുടെ മടക്കം.

Tags:    
News Summary - Boat accident: Governor Arif Mohammad Khan hopes for judicial investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.