Posted On
date_range Updated On
date_range ബേപ്പൂരിന് സമീപം ബോട്ട് തകര്‍ന്നു; അഞ്ചുപേര്‍ രക്ഷപ്പെട്ടു
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ടു മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന അഞ്ചു പേരെ മറ്റൊരു ബോട്ടിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി. തീരത്തു നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ട് തകര്‍ന്നത്. ശക്തമായ കാറ്റടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് തകരുകയായിരുന്നു.
ഡോണ്‍ എന്ന ബോട്ടിലുള്ളവരാണ് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇവർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.