കണ്ണൂര്‍: ബന്ധു നിയമനം വിവാദമായതോടെ വിവിധ ബോര്‍ഡുകളിലേക്കും അക്കാദമികളിലേക്കുമുള്ള നിയമനങ്ങള്‍ നിലച്ചു. അംഗങ്ങളെയും അധ്യക്ഷന്മാരെയും നിയമിക്കാന്‍ വൈകിയതോടെ ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായി. ബോര്‍ഡുകളിലേക്ക് രാഷ്ട്രീയപരമായി നടത്തുന്ന നിയമനങ്ങളാണ് ബന്ധുവിവാദത്തെതുടര്‍ന്ന് സി.പി.എം നിര്‍ത്തിവെച്ചത്. എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞിട്ടുള്ള ചില സ്ഥാനങ്ങള്‍ സംബന്ധിച്ചും ഇപ്പോള്‍ സി.പി.എം മൗനം പാലിക്കുകയാണ്.
കേരള ക്ളേയ്സ് ആന്‍ഡ് സിറാമിക്സില്‍ (ചൈനാക്ളേ) ഉള്‍പ്പെടെ നിര്‍ണായക പദവികളാണ് നികത്താനുള്ളത്. ചൈനാക്ളേയില്‍ ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍, അഞ്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ ഒഴിവുകള്‍ നികത്തിയിട്ടില്ല. ചൊവ്വ കോഓപറേറ്റിവ് സഹകരണ മില്ലില്‍ ചെയര്‍മാന്‍െറയും നാല് ഡയറക്ടര്‍മാരുടെയും ഒഴിവുകളുണ്ട്. കൈത്തറി ക്ഷേമനിധി ബോര്‍ഡില്‍ ചെയര്‍മാനെയും നാല് ഡയറക്്ടര്‍ ബോര്‍ഡ് അംഗങ്ങളെയും നിയമിക്കേണ്ടതുണ്ട്. ഹാന്‍വീവില്‍ ചെയര്‍മാന്‍െറയും മൂന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും ഹാന്‍ടെക്സില്‍ ചെയര്‍മാന്‍െറയും മൂന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും ഒഴിവുകള്‍ നികത്തിയിട്ടില്ല.
ഫോക് ലോര്‍ അക്കാദമിയില്‍ സെക്രട്ടറിയുടെ ഒഴിവു മാത്രമാണ് നികത്തിയിട്ടുള്ളത്. അക്കാദമിയുടെ മുന്‍ സെക്രട്ടറി കൂടിയായ എ.കെ. നമ്പ്യാരാണ് ചുമതലയേറ്റത്. ചെയര്‍മാന്‍െറയും ഏഴ് അംഗങ്ങളുടെയും ഒഴിവുകളാണ് നികത്താനുള്ളത്. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയിലേക്ക് പ്രസിഡന്‍റിനെ മാത്രമാണ് നിയോഗിച്ചിട്ടുള്ളത്. അധികാരമേറ്റ് ഏഴ് മാസം മാത്രമായ കമ്മിറ്റിയെ പിരിച്ചുവിട്ടാണ് പ്രസിഡന്‍റ് സ്ഥാനത്ത് ഒ.കെ. വിനീഷിനെ നിയമിച്ചത്. കൗണ്‍സിലില്‍ ഇനി അഞ്ച് അംഗങ്ങളെക്കൂടി നിയമിക്കാനുണ്ട്.
ഡി.ടി.പി.സിയില്‍ നാല് ബോര്‍ഡ് അംഗങ്ങളെയാണ് നിയമിക്കാനുള്ളത്. ഇതു മാത്രമല്ല ജില്ലാ ബാങ്ക് പുന$സംഘടിപ്പിക്കുന്നതിനുള്ള നീക്കവും വൈകിയിട്ടുണ്ട്. ചെയര്‍മാനെയും ഒമ്പത് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയുമാണ് നിയമിക്കാനുള്ളത്. കോണ്‍ഗ്രസ് അനുകൂല പ്രസിഡന്‍റാണ് നിലവിലുള്ളത്. പുതിയ തീരുമാനങ്ങളൊന്നുമെടുക്കാതെ ബാങ്ക് ഭരണപ്രതിസന്ധിയിലാണ്. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് മാത്രമാണ് കണ്ണൂരില്‍ പുതിയ സര്‍ക്കാര്‍ പൂര്‍ണമായി പുന$സംഘടിപ്പിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.