കോടിയേരി രാജിവെക്കണമെന്ന് ബെന്നി ബഹനാൻ 

കോഴിക്കോട്: മകൻ ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാട് കേസിൽ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ. മകന് യാത്രാവിലക്ക് ഇല്ലെന്ന കോടിയേരിയുടെ പ്രസ്താവന ബിനോയിയെ വിമാനത്താവളത്തിൽ തടഞ്ഞതോടെ പൊളിഞ്ഞെന്നും ബഹനാൻ ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 
മകൻ ബിനോയ് കോടിയേരി നിരപരാധിയാണെന്നും മകന് ദുബൈയിൽ യാത്രാവിലക്ക് ഇല്ല എന്നുമുള്ള കോടിയേരി ബാലകൃഷ്ണന്‍റെ അവകാശവാദങ്ങൾ ബിനോയ് കോടിയേരിയെ ദുബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് പാസ്പോർട്ട് പിടിച്ചെടുത്ത് യാത്ര തടഞ്ഞതോട് കൂടി പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ, ഇതിന്‍റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കണം.

Full View
Tags:    
News Summary - Bnoy Case: Benny Behanan want resign Kodiyeri Balakrishnan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.