Posted On
date_range Updated On
date_range കണ്ണൂരിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ സ്ഫോടനം; മൂന്ന് പേർക്ക് പരിക്ക്
കണ്ണൂർ: ഇരിക്കൂറിനടുത്ത പെരുമണ്ണ് സ്മൃതി മണ്ടപത്തിനു സമീപം ഉഗ്ര സ്ഫോടനം. പരിസര വാസിയായ സി.വി രവീന്ദ്രൻ ഭൂഉടമ, സി.വി മുകുന്ദൻ എന്നിവരടക്കം മൂന്ന് പേർക്ക് സാരമായ പരിക്ക്. സമീപത്തെ നാല് വീടുകളുടെ ജനൽ ഗ്ലാസുകൾ തകർന്നു .കാടുവെട്ടിത്തെളിച്ച് തീ ഇട്ടപ്പോഴാണ് സ്ഫോടനമുണ്ടായത്.
കാട്ടിൽ ഒളിച്ചുവച്ച ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു പൊട്ടിയതാണെന്നാണ് സൂചന. ഇരിക്കൂറിലെ പൊലീസ് സംഘവും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.