മന്ത്രി ആർ. ബിന്ദുവിന് കരിങ്കൊടി; യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ പിടികൂടി

കുന്നംകുളം: കേരള വര്‍മ കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തെതുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനു നേരെ കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചു. ഗവ. പോളിടെക്‌നിക്കില്‍ കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കാന്‍ പോവുകയായിരുന്ന മന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ പ്രവര്‍ത്തകര്‍ ചാടിവീണ് കരിങ്കൊടി കാണിക്കുകയായിരുന്നു.

കെ.എസ്.യു ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍, നിയോജക മണ്ഡലം പ്രസിഡന്റ് കിസാഫ് കരിക്കാട്, കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മഹേഷ് തിപ്പിലശ്ശേരി, യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം ജനറല്‍ സെക്രട്ടറി റോഷിത്ത് ഓടാട്ട്, കെ.എസ്.യു സംസ്ഥാന നിര്‍വാഹക സമിതി അംഗം സി.വി. വിമല്‍, യൂത്ത് കോണ്‍ഗ്രസ് കടവല്ലൂര്‍ മണ്ഡലം സെക്രട്ടറി അജിത്ത് പെരുമ്പിലാവ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കോൺഗ്രസ് പ്രവർത്തകരായ ആബിദ, ജയന്തി എന്നിവരെ നേരത്തേ കരുതൽ തടങ്കലിലാക്കിയിരുന്നു.

tcc kkm 4 കുന്നംകുളത്ത് മന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു

Tags:    
News Summary - Black flag for the Minister R. Bindhu; Youth Congress and KSU workers arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.