പുതിയതെരു മണ്ഡപത്തിന് സമീപം യുവമോർച്ച മുൻ മണ്ഡലം പ്രസിഡന്റ് സൂരജിന്റെ വീടിനുനേരെയുണ്ടായ ആക്രമണത്തിൽ തകർന്ന ജനൽ ഗ്ലാസുകൾ
കണ്ണൂർ: സമൂഹ മാധ്യമത്തിൽ ബി.ജെ.പി ജില്ല നേതാക്കൾക്കെതിരെ കുറിപ്പിട്ടതുമായി ബന്ധപ്പെട്ട് മുൻ ബി.ജെ.പി നേതാവിനെയും മാതാവിനെയും വീട്ടിൽ കയറി ആക്രമിച്ചു.
വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചുതകർത്തു. ഇയാളുടെ സുഹൃത്തുക്കൾക്കും മർദനമേറ്റു. പുതിയതെരു മണ്ഡപത്തിന് സമീപത്തെ യുവമോർച്ച മുൻ മണ്ഡലം പ്രസിഡന്റ് സൂരജ്, മാതാവ് സുജാത എന്നിവർക്കാണ് ചൊവ്വാഴ്ച രാത്രി 11.30ഓടെ മർദനമേറ്റത്.
വീട്ടിലെത്തിയ രണ്ടംഗ സംഘം വീട്ടിലില്ലാതിരുന്ന സൂരജിനെ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. തടയാൻ ശ്രമിക്കവേയാണ് മാതാവിനെ ആക്രമിച്ചത്. വിവരമറിഞ്ഞെത്തിയ സൂരജിന്റെ സുഹൃത്തുക്കളെയും മർദിച്ചു. ജഗൻ, ആദിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 20ഓളം പേരാണ് ആക്രമണം നടത്തിയതെന്ന് സൂരജ് പറഞ്ഞു. പരിക്കേറ്റവർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.