പയ്യന്നൂർ: ആർ.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾ റിമാൻഡിൽ. സി.പി.എം പ്രവർത്തകരായ രാമന്തളി കക്കംപാറയിലെ നടുവിലെ പുരയിൽ റിനീഷ് (28), രാമന്തളി പരുത്തിക്കാട്ടെ കുണ്ടുവളപ്പിൽ ജ്യോതിഷ് (26) എന്നിവരെയാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
സി.പി.എം പ്രവർത്തകൻ കുന്നരു കാരന്താട്ടെ സി.വി. ധനരാജ് വധക്കേസ് പ്രതിയായ ബിജുവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ രാഷ്ട്രീയ വിരോധമാണെന്നും കേസിൽ ഇനിയും പ്രതികളെ പിടികൂടാനുള്ളതിനാൽ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ റിമാൻഡ് ചെയ്യണമെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
തളിപ്പറമ്പ് സി.ഐ പി.കെ.സുധാകരെൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിവരുന്നത് . രഹസ്യ സങ്കേതത്തിൽ വെച്ച് കസ്റ്റിഡിയിലെടുത്ത ഇവരെ പയ്യന്നൂർ സർക്കിൾ ഇൻസ്പെക്ടർ ഓഫിസിലെത്തി ചോദ്യം ചെയ്തതിനുശേഷം തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റിനീഷിന് കൊലയിൽ പ്രധാന പങ്കുള്ളതായും കൊല്ലപ്പെട്ട ബിജുവിെൻറ നീക്കം നിരീക്ഷിച്ച് വിവരം നൽകിയത് ജ്യോതിഷാണെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.