സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി നേതാവ് മരിച്ചു


കടയ്ക്കല്‍: ക്ഷേത്രോത്സവത്തിനിടെ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബി.ജെ.പി നേതാവ് മരിച്ചു. ബി.ജെ.പി കടയ്ക്കല്‍ പഞ്ചായത്ത് സമിതി പ്രസിഡന്‍റ് കാഞ്ഞിരത്തുംമൂട് തെങ്ങുവിള വീട്ടില്‍ രവീന്ദ്രനാഥ് (59 -റിട്ട. എ.എസ്.ഐ) ആണ് മരിച്ചത്. മുതയില്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി രണ്ടിന് സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ കാഞ്ഞിരത്തുംമൂട്  ജങ്ഷനില്‍ ചെറിയതോതില്‍ നടന്ന വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്ക് മാറിയത്. പൊലീസത്തെി ഇരുകൂട്ടരെയും പിരിച്ചുവിട്ടെങ്കിലും മടങ്ങിയത്തെിയ പ്രവര്‍ത്തകര്‍ കല്ളേറ് നടത്തുകയും ഇതിനിടയില്‍ രവീന്ദ്രനാഥിന് തലക്കടിയേല്‍ക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

കല്ളേറില്‍ ഡി.വൈ.എഫ്.ഐ നേതാക്കളായ മൂന്നുപേര്‍ക്കും രവീന്ദ്രനാഥ് ഉള്‍പ്പെടെ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഇവര്‍ റിമാന്‍ഡിലാണ്. രവീന്ദ്രനാഥ് രണ്ടാഴ്ചയായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് മരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന രവീന്ദ്രനാഥ് രണ്ടുകൊല്ലം മുമ്പാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. അഡീഷനല്‍ എസ്.ഐ ആയിരിക്കെ ഏനാത്ത് പൊലീസ് സ്റ്റേഷനില്‍നിന്ന് നാലുവര്‍ഷം മുമ്പാണ് വിരമിച്ചത്. മൃതദേഹം ഞായറാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും. ഭാര്യ: ജയ. മക്കള്‍: രഞ്ജിത്ത് ആര്‍. നാഥ്, രേഷ്മ ആര്‍. നാഥ്.

Tags:    
News Summary - bjp worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.