Posted On
date_range Updated On
date_range കേരളത്തിൽ ബി.ജെ.പി അഞ്ച് സീറ്റിൽ ജയിക്കുമെന്ന് പ്രകാശ് ജാവ്ദേക്കർ
തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി അഞ്ച് സീറ്റിൽ ജയിക്കുമെന്ന് ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ. 10 സീറ്റിൽ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ട്. അഞ്ച് ഉറപ്പാണ്. ഈ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൽ എന്നെന്നേക്കുമായി മാറ്റമുണ്ടാക്കാൻ പോവുകയാണ്.
2019ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് അവരെ വിശ്വസിപ്പിച്ചു. ഇത്തവണ അദ്ദേഹം പ്രധാനമന്ത്രിയാകാൻ സാധ്യതയില്ലെന്ന് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ എല്ലാവർക്കും ഉറപ്പാണ്. യു.ഡി.എഫിനും എൽ.ഡി.എഫിനും ഭാവിയില്ല. അവർ പഴയ പാർട്ടികളാണ്. എൽ.ഡി.എഫ് സർക്കാർ എല്ലാ മേഖലകളിലും പരാജയപ്പെട്ടെന്നും പ്രകാശ് ജാവ്ദേക്കർ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.