ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി; മുതിര്‍ന്ന നേതാക്കൾ പുറത്ത്, ശോഭ സുരേന്ദ്രനെയും സുരേഷ് ഗോപിയെയും പരിഗണിച്ചില്ല

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടന ഒരു വിഭാഗത്തിന് ആഹ്ലാദവും മറുവിഭാഗത്തിന് അമർഷവും. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പുതുമുഖങ്ങളെയാണ് ഏറെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ കോര്‍കമ്മിറ്റിയില്‍ ഇടം പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ശോഭ സുരേന്ദ്രനും സുരേഷ് ഗോപിയും കമ്മിറ്റിയിലില്ല.

ശോഭ സുരേന്ദ്രനെ ഇത് രണ്ടാം തവണയാണ് കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ പാര്‍ട്ടി തഴയുന്നതെന്നാണ് ആക്ഷേപം. അല്‍ഫോണ്‍സ് കണ്ണന്താനം കെ.എസ്. രാധാകൃഷ്ണന്‍, വി.വി. രാജേഷ്, കെ.കെ. അനീഷ് കുമാര്‍, നിവേദിത എന്നിവര്‍ കോര്‍ കമ്മിറ്റിയിലുൾപ്പെട്ടത്.

കെ. സുരേന്ദ്രന്‍, ഒ. രാജഗോപാല്‍, വി. മുരളീധരന്‍, സി.കെ. പത്മനാഭന്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, എം.ടി. രമേശ്, ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍, പി. സുധീര്‍, എ.എൻ. രാധാകൃഷ്ണന്‍, എം. ഗണേശന്‍, കെ. സുഭാഷ് എന്നിവരായിരുന്നു നിലവിലുണ്ടായിരുന്ന കോര്‍ കമ്മറ്റി അംഗങ്ങള്‍. ഈ കമ്മറ്റിയിലേക്ക് ശോഭാ സുരേന്ദ്രനെയും സുരേഷ് ഗോപിയെയും ഉള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, സംസ്ഥാന നേതൃത്വം ഇതിന് തയ്യാറായില്ലെന്നാണ് അറിയുന്നത്.

മുൻപ് നടന്ന പുനഃസംഘടനയില്‍ തന്നെ ഒഴിവാക്കിയതിൽ ശോഭ സുരേന്ദ്രന്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പഞ്ചായത്തംഗം പോലുമില്ലാത്ത കാലത്ത് പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച ആളാണെന്നും ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ തനിക്ക് സ്ഥാനമുണ്ടെന്നുമായിരുന്നുവെന്നാണ് ശോഭ സുരേന്ദ്രന്‍ അന്ന് പ്രതികരിച്ചത്. 

Tags:    
News Summary - BJP State Core Committee; Senior leaders are out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.