കേന്ദ്രം മുന്നോട്ട്; കീഴാറ്റൂർ വയലിലൂടെ തന്നെ ബൈപാസ് വരും

കണ്ണൂർ: കീഴാറ്റൂരിൽ ദേശീയപാത ബൈപാസ് വയലിലൂടെ തന്നെ നിർമ്മിക്കാൻ തീരുമാനം. പദ്ധതിയുടെ അന്തിമ വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. ഏറ്റെടുത്ത ഭൂമിയുടെ രേഖകളുമായി ഉടമകൾ ഹാജരാകണമെന്ന് വിജ്ഞാപനത്തിലുണ്ട്.

കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപാസ് നിര്‍മാണത്തിനെതിരെ വയല്‍ക്കിളികള്‍ സമരവുമായി രംഗത്തെത്തിയിരുന്നു. ഇതേതുടർന്ന് ബി.ജെ.പി വയൽകിളികളെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

വയൽകിളി സമര നേതാക്കളും ബി.ജെ.പി നേതാക്കളും ഉള്‍പ്പെട്ട സംഘം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയിരുന്നു.

Tags:    
News Summary - BJP Promises Lashes; Keezhattur Bypass Notification-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.