ജനരക്ഷയാത്ര ഏശിയില്ല; തണ്ടൊടിഞ്ഞ്​​ താമര

വേങ്ങര: ഉപതെരഞ്ഞെടുപ്പ്​ പ്രചാരണം പാരമ്യത്തിലെത്തിയ സമയത്തായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖര​​​െൻറ ജനരക്ഷയാത്ര വേങ്ങരയിലെത്തിയത്​. ദേശീയ നേതാക്കളെ ഉപയോഗിച്ച്​ കാടിളക്കിയ പ്രചാരണമായിരുന്നു വേങ്ങരയിൽ ബി.ജെ.പി നടത്തിയത്​. എന്നാൽ തെരഞ്ഞെടുപ്പ്​ ഫലം വന്നപ്പോൾ മൂന്നാം സ്ഥാനം പോലും നേടാനാവാതെ ബി.ജെ.പി നാണംകെട്ടു.

ഇരുമുന്നണികളും എസ്​.ഡി.പി.​െഎയും ഒരു പോലെ പറഞ്ഞത്​ കേന്ദ്രസർക്കാറി​​​െൻറ ജനവിരുദ്ധ നയങ്ങളും ഫാസിസ്​റ്റ്​ നടപടികളുമായിരുന്നു. ഇൗ പ്രചാരണത്തിന്​ വേങ്ങര​യിലെ ജനങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞുവെന്നാണ്​ ഫലം സൂചിപ്പിക്കുന്നത്​. 

വിജയം ഒരു ഉട്യോപ്യൻ സ്വപ്​നമായിരുന്നെങ്കിലും കുമ്മനവും കൂട്ടരും മൂന്നാം സ്ഥാനത്ത്​ ഫിനിഷ്​ ചെയ്യാമെന്ന്​ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സർവ പ്രതീക്ഷകളെയും കാറ്റിൽ പറത്തുന്നതായിരുന്നു​ വേങ്ങരയിലെ തെരഞ്ഞെടുപ്പ്​ ഫലം​. കേരളത്തിൽ അധികാരത്തിലെത്താമെന്ന്​ സ്വപ്​നം കാണുന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ​ക്ക്​ ദു:സ്വപ്​നമായി മാറും വേങ്ങര തെരഞ്ഞെടുപ്പ്​​​.

Tags:    
News Summary - BJP Problems in vengara bye election-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.