തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന ആസൂത്രിതമായ കൊലപാതകങ്ങൾ തടയാൻ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനും സംസ്ഥാന സർക്കാറിനും സാധിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. അതിെൻറ ഏറ്റവും ഒടുവിലത്തെ തെളിവാണ് മലപ്പുറത്ത് ആർ.എസ്.എസ് പ്രവർത്തകെൻറ കൊലപാതകെമന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളോട് മറുപടി പറയാൻ പൊലീസ് മേധാവികൾക്കും മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. വിപിെൻറ ജീവൻ സംരക്ഷിക്കാൻ ഒരു നടപടിയും പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടാവാതിരുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും കുമ്മനം ആേരാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.