മാ​ണി​ക്കാ​യി വീ​ണ്ടും  വ​ല​വീ​ശി ബി.​ജെ.​പി

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ എൻ.ഡി.എയുടെ ഭാഗമാക്കാൻ വീണ്ടും ബി.ജെ.പി നീക്കം ശക്തമാക്കി. എട്ടുമാസമായി ഇരു മുന്നണികളോടും മമതയില്ലാതെ പോകുന്ന മാണിയെ വശത്താക്കാൻ ഇത്തവണ വൻ ഒാഫറുകളുമായാണ് ബി.ജെ.പി നേതൃത്വം മാണിയെ സമീപിക്കുകയെന്നാണ് വിവരം.

അടുത്തമാസം കേരളത്തിലെത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നിർബന്ധമായി മാണിയുമായി കൂടിക്കാഴ്ച നടത്തുമെന്ന അഭ്യൂഹവും ശക്തമാണ്. ബി.ജെ.പി സംസ്ഥാന നേതാക്കളും ഇക്കാര്യം തള്ളുന്നില്ല. കേരള കോൺഗ്രസിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ചെങ്കിലും അത് തള്ളിയ മാണി തൽക്കാലം അങ്ങോട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.

മാണിയെ ക്ഷണിച്ചതിെൻറ പേരിൽ ഇടക്കാല കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസന് പാർട്ടിയിൽ രൂക്ഷവിമർശം നേരിടേണ്ടിവന്ന സാഹചര്യവും മാണി വിഭാഗം ഗൗരവമായി കാണുന്നുണ്ട്. കേരള കോൺഗ്രസിന് അർഹമായ പരിഗണന നൽകി ബി.ജെ.പി മുന്നണിയിലേക്ക് കൊണ്ടുവരാനാണ് നേതൃത്വത്തിെൻറ ശ്രമം. മാണിയെ ഇനി അേങ്ങാട്ടുപോയി ക്ഷണിക്കേണ്ടന്നായിരുന്നു വെള്ളിയാഴ്ച ചേർന്ന യു.ഡി.എഫ് യോഗത്തിെൻറ തീരുമാനം.

അമിത് ഷാ വിവിധ ക്രൈസ്തവ സഭ നേതാക്കളുമായും കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്തെ ബി.ജെ.പി-ബി.ഡി.ജെ.എസ് നേതാക്കൾക്ക് കേരളത്തിലെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനം നൽകുന്നത് അടക്കമുള്ള കാര്യങ്ങളിലും തീരുമാനം വൈകില്ലെന്നും ബി.ജെ.പി നേതാക്കൾ പറയുന്നു. അതേസമയം, മാണിയുെട ഇക്കാര്യത്തിലുള്ള നിലപാട് ഇനിയും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ജോസ് കെ.മാണിയടക്കം മുതിർന്ന നേതാക്കളുമായി വിഷയം ചർച്ചചെയ്ത ശേഷമാവും പാർട്ടി നിലപാട് വെളിപ്പെടുത്തുക.

Tags:    
News Summary - bjp looking for mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.