പമ്പയിലേക്ക്​ സ്വകാര്യ വാഹനം അനുവദിച്ചില്ല; പ്രതിഷേധവുമായി ബി.ജെ.പി നേതാക്കൾ

നിലയ്​ക്കൽ: ശബരിമലയിൽ വാഹനങ്ങൾ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട്​ നിലയ്​ക്കലിൽ പൊലീസുമായി ബി.ജെ.പി നേതാക്കളുടെ വാക്കേറ്റം. ബി.ജെ.പി നേതാക്കളായ പി.കെ കൃഷ്​ണദാസ്​, എ.എൻ രാധാകൃഷ്​ണൻ, ഹിന്ദു​െഎക്യവേദി നേതാക്കളായ പി.കെ ശശികല, സുശി കുമാർ, മഹിളാ ​െഎക്യവേദി സംസ്​ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, കർമ സമിതി നേതാവ്​ കൃഷ്​ണൻ കുട്ടി എന്നിവരാണ്​ പൊലീസുമായി തർക്കത്തിലേർപ്പെട്ടത്​​.

മൂന്നു വാഹനങ്ങളിലായാണ്​ നേതാക്കൾ നിലയ്​ക്കൽ എത്തിയത്​. എന്നാൽ പമ്പയിലേക്ക്​ സ്വകാര്യവാഹനങ്ങൾ കടത്തി വിടുന്നില്ലെന്നും കെ.എസ്​.ആർ.ടി.സി ബസിൽ പോകാമെന്നും പൊലീസ്​ അറിയിച്ചു. ഇതാണ്​ നേതാക്കളെ പ്രകോപിപ്പിച്ചത്​.

നിരവധി സ്വകാര്യ വാഹനങ്ങൾ പമ്പയിലുണ്ടെന്നും ബി.ജെ.പി നേതാക്കളുടെ വാഹനങ്ങൾക്ക്​ മാത്രമായി എന്താണ്​ വിലക്കെന്നും പൊലീസുകാരോട്​ ഇവർ ചോദിച്ചു. എന്നാൽ സ്വകാര്യ വാഹനങ്ങൾ കടത്തി വിടുന്നില്ലെന്നും കെ.എസ്​.ആർ.ടി.സി ബസുകൾ, ദേവസ്വം ബോർഡ്​ ഉദ്യോഗസ്​ഥരുടെ വാഹനങ്ങൾ, മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾ എന്നിവയാണ്​ കടത്തിവിട്ടതെന്നും പൊലീസ്​ അറിയിച്ചു. വാക്കേറ്റത്തിനൊടുവിൽ നേതാക്കൾ കെ.എസ്​.ആർ.ടി.സിയിലാണ്​ പമ്പയിൽ എത്തിയത്​.

അതേസമയം, കെ.എസ്​.ആർ.ടി.സിയിൽ പമ്പയിലെത്തിയ ബി.ജെ.പി നേതാവ്​ സി.കെ പത്​മനാഭൻ കൃഷ്​ണദാസ്​ അടക്കമുള്ള നേതാക്കളുടെ വാദങ്ങളെ തള്ളി രംഗത്തെത്തി. ശബരിമലയിൽ പ്രാർഥിക്കാനാണ്​ എത്തിയത്​. സന്നിധാനം സംഘർഷ ഭൂമിയാക്കുന്നത്​ അംഗീകരിക്കാനാകില്ലെന്നും തീർഥാടകർക്ക്​ സർക്കാർ ഒരുക്കിയ സൗകര്യങ്ങൾ ഉപയോഗിക്കാനാണ്​ തനിക്ക്​ താത്​പര്യമെന്നും സി.കെ പത്​മനാഭൻ പറഞ്ഞു.

Tags:    
News Summary - BJP Leader's and Police in Dispute - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.