ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ച് ബി.ജെ.പി നേതാവ്

കോഴിക്കോട്: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിച്ച് കൊലപ്പെടുത്തിയ സർവേ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ച് ബി.ജെ.പി നേതാവ്. ബി.ജെ.പി കാസർകോട് ജില്ല പ്രസിഡന്‍റ് കെ. ശ്രീകാന്താണ് കേസിൽ റിമാൻഡിലായ ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

റോഡ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടാൽ അതിന് കൊലക്കുറ്റത്തിന് കേസെടുക്കുന്നത് ശരിയാണോയെന്ന് ശ്രീകാന്ത് ചോദിക്കുന്നു. മാധ്യമങ്ങളെ പ്രീണിപ്പിക്കാൻ ശ്രീറാമിനെ ജയിലിലാക്കി വിവാദങ്ങളിൽനിന്ന് തലയൂരി കൈയ്യടി വാങ്ങുകയാണോ പിണറായി സർക്കാർ ചെയ്യുന്നത് എന്നും ശ്രീകാന്ത് ചോദിക്കുന്നു.

പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം...

Full View

Tags:    
News Summary - bjp leader supports sriram venkitaraman -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.